ഗാസിയാബാദിൽ ഉഷ്ണതരംഗം; എസി പൊട്ടിത്തെറിച്ച് അഗ്നിബാധ

ഗാസിയാബാദിൽ ഉഷ്ണതരംഗം; എസി പൊട്ടിത്തെറിച്ച് അഗ്നിബാധ
ഗാസിയാബാദിൽ ഉഷ്ണതരംഗം; എസി പൊട്ടിത്തെറിച്ച് അഗ്നിബാധ

ഗാസിയാബാദ്: ഗാസിയാബാദിൽ ഹൌസിംഗ് സൊസൈറ്റിയിൽ അഗ്നിബാധ. കടുത്ത ചൂടിൽ പൊട്ടിത്തെറിട്ട് എസി യൂണിറ്റ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ സെക്ടർ 1ലാണ് സംഭവമുണ്ടായത്. കടുത്ത ചൂടിൽ മണിക്കൂറുകളോളം എസി പ്രവർത്തിച്ചിരുന്നതിന് പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്. പുലർച്ചെ 5.30ഓടെയാണ് സഹായം തേടി വീട്ടുകാർ ഫയർ ഫോഴ്സിനെ വിളിക്കുന്നത്. കെട്ടിട സമുച്ചയത്തിന്റ ഒന്നാം നിലയിലുണ്ടായിരുന്ന എസി യുണിറ്റാണ് പൊട്ടിത്തെറിച്ചത്.

ഇതിൽ നിന്നും പടർന്ന് തീ വളരെ പെട്ടന്ന് തന്നെ രണ്ടാം നിലയിലേക്കും എത്തുകയായിരുന്നു. വീട്ടുകാരും അയൽക്കാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല. പിന്നാലെയാണ് അഗ്നിരക്ഷാ സേനയുടെ സഹായം തേടിയത്. കെട്ടിടത്തിലേക്കുള്ള പാചക വാതക ഗ്യാസ് ബന്ധം അടക്കം വിച്ഛേദിച്ചാണ് തീ അണയ്ക്കാനുള്ള ശ്രമം നടന്നത്. രണ്ട് യൂണിറ്റ് അഗ്നിരക്ഷാ പ്രവർത്തകരെത്തി ഏറെ നേരം ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഗ്നിബാധയിൽ ചില വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ആളപായമില്ല. ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം അതിരൂക്ഷമായി തുടരുകയാണ്.

Top