ടെഹ്റാൻ: ഇറാനിൽ അപ്രതീക്ഷിതമായി വ്യാപക സെെബർ ആക്രമണം. നിലവിൽ രാജ്യത്തെ സർക്കാർ സംവിധാനങ്ങൾ എല്ലാം തകരാറിലായെന്ന് റിപ്പോർട്ടുകൾ. പ്രധാന ആണവകേന്ദ്രങ്ങളേയും ആക്രമണം ബാധിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഇസ്രയേലിന് സഹായം നൽകുന്ന പക്ഷം ആ രാജ്യങ്ങൾക്ക് എതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് അറബ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇപ്പോൾ ഇറാനെതിരെ ഇങ്ങനെ ഒരു ആക്രമണം നടന്നിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളുടെ സുപ്രധാന വിവരങ്ങൾ ചോർന്നുവെന്നും വിവരങ്ങളുണ്ട്. അതേസമയം ആക്രമണത്തിൽ ഇതുവരെ ആരും അവകാശവാദം ഉന്നയിച്ച് എത്തിയിട്ടില്ല.
Also Read: നസ്രള്ളയ്‌ക്കൊപ്പം കൊല്ലപ്പെട്ട ഇറാൻ കമാൻഡറുടെ മൃതദേഹം കണ്ടെത്തി
നേരിട്ടുള്ള ഒരു ലോകയുദ്ധത്തിന് കോപ്പുകൂട്ടുന്ന മധ്യപൂർവേഷ്യയിൽ നിലവിൽ തുടരുന്ന സംഘർഷത്തിൽ ഇറാന് കനത്ത തിരിച്ചടിയായിരിക്കുകയാണ് സെെബർ ആക്രമണം. നേരത്തെ ഇറാന്റെ എണ്ണവിപണനത്തിലും വിതരണത്തിലും പങ്കാളികളായ കമ്പനികള്‍ക്കും കപ്പലുകള്‍ക്കും യു.എസ്. പുതിയ ഉപരോധങ്ങള്‍ ചുമത്തിയിരുന്നു. ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈലാക്രമണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു യു.എസിന്റെ നടപടി.