ഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞും പുകയും അന്തരീക്ഷത്തില്‍ വ്യാപിച്ചതിന് പിന്നാലെ ഡല്‍ഹില്‍ നാളെ ഓറഞ്ച് അലര്‍ട്ട്. കാലവസ്ഥാ നിരീക്ഷണകേന്ദ്രമാണ് ഡല്‍ഹില്‍ മുന്നറിയിപ്പ് നല്‍കിയത്. സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ സ്റ്റേജ്-4 നിയന്ത്രണങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം.
Also Read: തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു
അവശ്യവസ്തുക്കളും സേവനങ്ങളും ഒഴികെ ഡല്‍ഹിയിലേക്ക് ട്രക്കുകള്‍ക്ക് പ്രവേശിക്കുന്നത് നിരോധിച്ചു. സ്‌കൂളുകളില്‍ പ്ലസ് വണ്‍ വരെ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കുന്നതില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാം. വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുക്കണം. ശ്വാസകോശ സംബന്ധമായും, മറ്റും അസുഖങ്ങള്‍ ഉള്ളവര്‍ പരമാവധി വീടുകള്‍ക്കുള്ളില്‍ തന്നെ തുടരണമെന്നും നിര്‍ദേശമുണ്ട്.