CMDRF

കുവൈത്തില്‍ കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും

കുവൈത്തില്‍ കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും
കുവൈത്തില്‍ കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും

കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാഴാഴ്ച കനത്ത ചൂടിനൊപ്പം പൊടിക്കാറ്റുമുണ്ടായി. ഇന്നലെ രാവിലെ മുതല്‍ കുവൈത്ത് സിറ്റി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ രൂപംകൊണ്ട പൊടിക്കാറ്റ് ദൂരക്കാഴ്ച കുറയ്ക്കാനും മറ്റ് പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ ജാഗ്രത വേണമെന്ന് നേരത്തെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വരും ദിവസങ്ങളിലും പൊടിപടലങ്ങള്‍ ഉയരുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജനറല്‍ ഫയര്‍ഫോഴ്സിന്റെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു.

Top