CMDRF

സംസ്ഥാനത്ത് കനത്ത ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് കനത്ത ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. രാത്രിയും പകലും ഒരുപോലെ കൊടും ചൂടില്‍ വെന്തുരുകുകയാണ് സംസ്ഥാനം. എല്ലാ ജില്ലകളിലെയും താപനില 35 ഡിഗ്രിക്ക് മുകളിലാണ്. തുടര്‍ച്ചയായി പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ തന്നെ തുടരുകയാണ്. കൊല്ലത്തും തൃശ്ശൂരും 39 ഡിഗ്രി സെല്‍ഷ്യസും കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില. രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും വരും ദിവസങ്ങളില്‍ ഇനിയും ചൂടു കൂടുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയോഗത്തില്‍ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ആകെ വൈദ്യുതി ഉപയോഗം 104.49 ദശലക്ഷം യൂണിറ്റ് ആണെന്നാണ് കണക്കുകള്‍. ചൊവ്വാഴ്ച പ്രതിദിന ഉപയോഗം 111.79 ദശലക്ഷം യൂണിറ്റ് കടന്ന് സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 5389 മെഗാവാട്ടാണ് പീക്ക് ആവശ്യകത. എന്നാല്‍ പ്രതിദിന ഉപയോഗം 100 ദശലക്ഷം യൂണിറ്റിനു മുകളിലും, പീക്ക് ആവശ്യകത 5000 മെഗാവാട്ടിനു മുകളില്‍ തുടരുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.ഒപ്പം ചിലയിടങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിലും റെക്കോര്‍ഡ് വര്‍ദ്ധനയായിരുന്നു ഉണ്ടായിരുന്നത്.

Top