CMDRF

യുഎഇയിൽ കനത്ത മഴ; റോഡുകളില്‍ വെള്ളക്കെട്ട്

യുഎഇയിൽ കനത്ത മഴ; റോഡുകളില്‍ വെള്ളക്കെട്ട്
യുഎഇയിൽ കനത്ത മഴ; റോഡുകളില്‍ വെള്ളക്കെട്ട്

അബുദാബി: യുഎഇയിൽ കനത്ത മഴയും ആലിപ്പഴ വീഴ്ച്ചയും. കനത്ത മഴയെ തുടർന്ന് ദേശീയ കാലാവസ്ഥ വകുപ്പ് വ്യാഴാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും രാജ്യത്തിന്‍റെ തെക്ക്, കിഴക്കന്‍ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. അല്‍ ഐന്‍, ഫുജൈറ പ്രദേശങ്ങളിലാണ് മഴയ്ക്ക് സാധ്യത പ്രതീക്ഷിക്കുന്നത്.

മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശും. പൊടിപടലം ഉയരുന്നതിനാല്‍ ദൂരക്കാഴ്ച കുറയും. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഫുജൈറയിലാണ് നിലവിൽ കനത്ത മഴ ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളക്കെട്ട് ഉണ്ടായി. ഷാര്‍ജയുടെയും റാസല്‍ഖൈമയുടെയും വിവിധ പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. ആലിപ്പഴ വര്‍ഷവും ഉണ്ടായി.

Top