ഷാർജ: യുഎഇയിലെ ഷാർജ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിൽ ശക്തമായ മഴയും ആലിപ്പഴ വീഴ്ച്ചയും. ഷാർജയിലെ മലീഹ, ഇബ്ൻ റാഷിദ് റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിൽ എത്തിയ കാറ്റിനൊപ്പമായിരുന്നു മഴ. ഇതേതുടർന്ന് ദൂരക്കാഴ്ച 3000 മീറ്ററിൽ താഴെയായി.
അതേസമയം, അൽദൈദ് റോഡിൽ നേരിയ ആലിപ്പഴ വർഷമുണ്ടായി. മലനിരകളിൽനിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം ഡാമുകൾ നിറച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താഴ്ന്ന പ്രദേശങ്ങളിലേക്കു പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇന്നും യുഎഇയുടെ വിവിധ ഭാഗങ്ങളിലായി മഴ മുന്നറിയിപ്പുണ്ട്.