ലണ്ടൻ: ബ്രിട്ടനിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ എക്‌സീറ്ററിലെ മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്ന പ്രദേശങ്ങളിൽ നിലവിൽ യെല്ലോ അലേർട്ടാണ് ഉള്ളത്. ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന മുന്നറിയിപ്പ് വെള്ളിയാഴ്ച വരെ നിലനിൽക്കും. മഴയെത്തുന്നതോടെ താപനില 20 ഡിഗ്രി സെൽഷ്യസിന് താഴേക്ക് വരും.
Also Read: ചൈനയുടെ കോണ്‍സല്‍ ജനറലിനെ പുറത്താക്കി യുഎസ്
ഇന്ന് മുതൽ മഴ കനക്കുമെന്നാണ് പ്രവചനം. ചിലയിടങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയും നിലനിൽക്കുന്നുണ്ട്. വൈകുന്നേരത്തോടെ പല ഭാഗത്തും മഴ കൂടുതൽ ശക്തമാവും. 80 മുതൽ 100 മില്ലി മീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്.
Also Read: സാങ്കേതിക തകരാർ, എയർ ഇന്ത്യ വിമാനത്തിന് റഷ്യയിൽ അടിയന്തര ലാൻഡിങ്
തെക്ക് പടിഞ്ഞാറൻ മേഖലയിലായിരിക്കും കനത്ത മഴ ഉണ്ടാവുക. ട്രെയ്ൻ ഗതാഗതവും ചിലയിടങ്ങളിൽ തടസ്സപ്പെട്ടേക്കാം. വെസ്റ്റ് മിഡ്‌ലാൻഡ്സ് വരെ കനത്ത കാറ്റിനും സാധ്യത.
വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലത്ത് താമസിക്കുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. യാത്രക്ക് പുറപ്പെടും മുൻപ് ഗതാഗതം പരിശോധിച്ച് ഉറപ്പു വരുത്തുകയും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശം.