CMDRF

കനത്ത മഴ; മഴയില്‍ യുഎഇയില്‍ മരിച്ചവരുടെ എണ്ണം നാലായി

കനത്ത മഴ; മഴയില്‍ യുഎഇയില്‍ മരിച്ചവരുടെ എണ്ണം നാലായി
കനത്ത മഴ; മഴയില്‍ യുഎഇയില്‍ മരിച്ചവരുടെ എണ്ണം നാലായി

ഴിഞ്ഞ ദിവസം പെയ്ത മഴയില്‍ യുഎഇയില്‍ മരിച്ചവരുടെ എണ്ണം നാലായി .രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് ഫിലിപ്പൈന്‍സ് സ്വദേശികള്‍ മരിച്ചുവെന്ന് ഫിലിപ്പൈന്‍സ് കോണ്‍സുലേറ്റ് അറിയിച്ചു. രാജ്യത്തെ റോഡുകളിലുള്‍പ്പെടെ കയറിയ വെളളം നീക്കം ചെയ്യുകയാണ്. ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്ന് സാധാരണ നിലയിലെത്തിയേക്കും.രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് ഫിലിപ്പൈന്‍സ് സ്വദേശികള്‍ മരിച്ചുവെന്ന് ഫിലിപ്പൈന്‍സ് കോണ്‍സുലേറ്റ് അറിയിച്ചതോടെയാണ് യുഎഇയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി ഉയര്ന്നത്. സ്ത്രീകള്‍ സഞ്ചരിച്ച കാര്‍ വെളളക്കെട്ടില്‍ പെട്ട് അതിനുളളില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് ഇവരുടെമരണം സംഭവിച്ചത്. മറ്റൊരു സംഭവത്തില്‍ കാര്‍ കുഴിയിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റാണ് മൂന്നാമത്തെ മരണം. നേരത്തെ റാസ് അല്‍ ഖൈമയില്‍ മലവെള്ളപ്പാച്ചിലില്‍ ഒരു സ്വദേശി മരിച്ചിരുന്നു.

മലയാളികളുടെ ഉള്‍പ്പെടെ നേതൃത്വത്തിലുള്ള വിവിധ ഇന്ത്യന്‍ കൂട്ടായ്മകളും വ്യക്തികളും സ്ഥാപനങ്ങളും യു.എ.ഇ അധികൃതര്‍ക്കൊപ്പം ദുരിത മേഖലകളില്‍ സഹായ ഹസ്തവുമായി രംഗത്തുണ്ട്. അതിനിടെ രാജ്യത്തെ വിമാനസര്‍വീസുകള്‍ ഇന്ന് സാധാരണ നിലയിലേക്കെത്തുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.ദുബായ് വിമാനത്താവളത്തിന്റെ എല്ലാ ടെര്മിനലില്‍ നിന്നും വിമാനയാത്ര സാധ്യമായി തുടങ്ങിയിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാര്‍ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായി ദുബായില്‍ 1244 വിമാനങ്ങളായിരുന്നു റദ്ദാക്കിയത്.

മഴയെതുടര്‍ന്ന് വിവിധയിടങ്ങളില്‍ ഉയര്‍ന്ന വെളളം നീക്കം ചെയ്യുന്ന പ്രവര്‍ത്തി യുഎഇയിലെങ്ങും പുരോഗമിക്കുന്നത്. രാജ്യത്തെ മിക്ക റോഡുകളിലും മഴവെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍. പലയിടത്തും ഗതാഗതം കുരുക്ക് രൂക്ഷമായിരുന്നു. ഷാര്‍ജയില്‍ വെള്ളക്കെട്ടില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. വെള്ളക്കെട്ട് ഒഴിവായ റോഡുകളില്‍ അടിഞ്ഞുകൂടിയ ചളിയും മണലും നീക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.

Top