മുംബൈയിൽ കനത്ത മഴ; അന്ധേരി സബ്‌വേ വെള്ളത്തിൽ

മുംബൈയിൽ കനത്ത മഴ; അന്ധേരി സബ്‌വേ വെള്ളത്തിൽ
മുംബൈയിൽ കനത്ത മഴ; അന്ധേരി സബ്‌വേ വെള്ളത്തിൽ

മുംബൈ: മുംബൈയെ വെള്ളത്തിലാക്കി കനത്തമഴ. വെള്ളിയാഴ്ച രാത്രി മുതലുള്ള മഴയെ തുടർന്ന് മുംബൈയിലും പാൽഘറിലും യെല്ലോ അലർട്ടും താനെ ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായി പെയ്യുന്ന മഴയിൽ സബ്‌വേയിൽ വെള്ളം നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. സബ്‌വേ താത്ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

വെള്ളിാഴ്ച മുംബൈയുടെ മധ്യഭാഗത്ത് ശരാശരി 78 മില്ലീമീറ്ററും കിഴക്കൻ, പടിഞ്ഞാറൻ മുംബൈയിൽ യഥാക്രമം 57, 67 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. നിർത്താതെ പെയ്യുന്ന മഴ റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളക്കെട്ടിന് കാരണമാകുകയും ഇത് ​ഗതാ​ഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു. സബർബൻ ട്രെയിൻ സർവീസുകൾ പലയിടത്തും വൈകി. സെൻട്രൽ റെയിൽവേയുടെ പ്രധാന പാതയിൽ കാലതാമസം നേരിടുന്നതായി റെയിൽവേ അറിയിച്ചു. പ്രശ്നങ്ങളുണ്ടെങ്കിലും സബർബൻ സർവീസുകൾ നടക്കുന്നുണ്ടെന്ന് പശ്ചിമ റെയിൽവേ വ്യക്തമാക്കി.

ന​ഗരത്തിൽ ഇനിയും മഴ ശക്തമാകുമെന്നും , കടലിൽ തിരമാലകൾ ഉയരുമെന്നും വേലിയേറ്റമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Top