ബെംഗളൂരുവിൽ വെള്ളക്കെട്ട് രൂക്ഷം; വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ഗതാഗതം തടസ്സപെട്ടു

ബെംഗളൂരുവിൽ വെള്ളക്കെട്ട് രൂക്ഷം; വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ഗതാഗതം തടസ്സപെട്ടു
ബെംഗളൂരുവിൽ വെള്ളക്കെട്ട് രൂക്ഷം; വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ഗതാഗതം തടസ്സപെട്ടു

ബെംഗളൂരു: ചിക്കജലയിലെ ന്യൂ എയർപോർട്ട് റോഡിലുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിലെ ഗതാഗതം സ്തംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം വൈകുന്നേരം 6:30 മുതൽ ആരംഭിച്ച ഗതാഗത തടസ്സം ഏകദേശം രണ്ട് മണിക്കൂറോളമാണ് നീണ്ടുനിന്നത്. ബിഎംആർസിഎൽ നിർമ്മാണത്തിൻ്റെ അവശിഷ്ടങ്ങളാണ് തടസ്സത്തിന്റെ പ്രധാന കാരണം. ഇത് ശരിയായ ഡ്രെയിനേജിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കിനെ തടയുകയും റോഡിൽ വെള്ളം കെട്ടിനിൽക്കാനും കാരണമാകുന്നു.

തടസ്സം നീക്കാൻ ബിഎംആർസിഎല്ലിൻ്റെയും എൻഎച്ച്എഐയുടെയും അധികാരികളെ ബന്ധപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. മഴവെള്ളം ശരിയായി ഒഴുകിപ്പോകാൻ അനുവദിക്കാത്ത എൻഎച്ച്എഐയുടെ തെറ്റായ നിർമ്മാണത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. വിദ്യാനഗർ ക്രോസിലും സമാന സാഹചര്യമാണുള്ളത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

നേരെമറിച്ച് ബിഎംആർസിഎല്ലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഡ്രെയിനേജ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് എൻഎച്ച്എഐ പറയുന്നു. നിർമാണ പ്രവർത്തനങ്ങളുടെ ഫലമായി ഡ്രെയിനുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും, സമീപകാല ധാരണാപത്രത്തിൻ്റെ ഭാഗമായി നിർമ്മാണ പദ്ധതികൾ പൂർത്തിയാകുമ്പോൾ ബാധിച്ച എല്ലാ അഴുക്കുചാലുകളും പുനഃസ്ഥാപിക്കാൻ ബിഎംആർസിഎൽ സമ്മതിച്ചിട്ടുണ്ടെന്നും എൻഎച്ച്എഐ അറിയിച്ചു.

Top