മസ്കത്ത്: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വിവിധ ഗവർണറേറ്റുകളിലെ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. മസ്കത്ത്, തെക്ക്-വടക്ക് ശര്‍ഖിയ ഗവർണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് സർക്കാർ അവധി നൽകിയിരിക്കുന്നത്.
അവധി പ്രഖ്യാപിച്ചെങ്കിലും ഈ ഗവർണറേറ്റുകളിലെ ജോലികൾ റിമോട്ട്/ വർക്ക് ഫ്രം ഹോം ആക്കാനും നിർദേശിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലുള്ളവക്കും അവധി ബാധകമായിരിക്കും. ദാഖിലിയ, ദാഹിറ എന്നിവിടങ്ങളിലെ പർവത പ്രദേശങ്ങൾ, അൽ വുസ്ത, തെക്ക്-വടക്ക് ബാത്തിന, ബുറൈമി ഗവർണറേറ്റുകളിൽ ക്ലാസുകൾ ഓൺലൈനിലായിരിക്കും നടക്കുക എന്നും ബന്ധപ്പെട്ട അതോറിറ്റി അറിയിച്ചിട്ടുണ്ട്.