CMDRF

കനത്ത മഴ: മലവെള്ളപ്പാച്ചിലിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്ക് തിരിച്ച് വരുന്നതിനിടെയാണ് സംഭവം

കനത്ത മഴ: മലവെള്ളപ്പാച്ചിലിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കനത്ത മഴ: മലവെള്ളപ്പാച്ചിലിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അടിമാലി: കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് വീട്ടമ്മ മരിച്ചു. ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്ക് തിരിച്ച് വരുന്നതിനിടെയാണ് സംഭവം. കൂവപ്പുറം തേവരുകുന്നേല്‍ ഓമനയാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്.

ഓമനയും ഭർത്താവ് ദിവാകരനും കൃഷിയിടത്തിൽ നിന്ന് ഒരുമിച്ചാണ് തിരികെ വീട്ടിലേക്ക് പോയത്. വീട്ടിലേക്കുള്ള എളുപ്പവഴിയിലൂടെ പോകുന്നതിനിടെ ചെറിയ നീർച്ചാൽ മുറിച്ച് കടക്കാൻ ഉണ്ടായിരുന്നു. ഇത് മുറിച്ച് കടക്കുന്നതിനിടെ പെട്ടെന്ന് പാഞ്ഞെത്തിയ മലവെള്ളത്തിൽ അകപ്പെട്ട് ഓമന ഒലിച്ചുപോകുകയായിരുന്നു.

Also Read : മഴ കനക്കും; സംസ്ഥാനത്ത് 7 ജില്ലകളിൽ യെല്ലോ അലർട്ട്

ഒഴുക്കിൽപ്പെട്ട ദിവാകരൻ എവിടെയോ പിടിച്ചുനിന്നു. നേരിയ പരിക്കുകൾ പറ്റിയെങ്കിലും സുരക്ഷിത സ്ഥാനത്തെത്തിയ ദിവാകരൻ കെ.എസ്.ഇ.ബി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് കുഴഞ്ഞുവീണ ദിവാകരനെ ആശുപത്രിയിലെത്തിച്ചു.

Top