അതി തീവ്ര മഴ; ഇടുക്കിയിൽ രാത്രികാല യാത്രയ്ക്ക് നിരോധനം

അതി തീവ്ര മഴ; ഇടുക്കിയിൽ രാത്രികാല യാത്രയ്ക്ക് നിരോധനം
അതി തീവ്ര മഴ; ഇടുക്കിയിൽ രാത്രികാല യാത്രയ്ക്ക് നിരോധനം

ഇടുക്കി: സംസ്ഥാനത്ത് ശക്തമായ മഴ കനക്കുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ രാത്രികാല യാത്രയ്ക്ക് നിരോധനം. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും ശക്തമായ മഴ, കാറ്റ്, കോടമഞ്ഞ്, മണ്ണിടിച്ചില്‍ എന്നിവ ഉള്ളതിനാലുമാണ് ജില്ലയില്‍ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തിയത്.

ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രാ നിരോധനത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം ലഭിച്ചു. കൂടാതെ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കല്ലാര്‍കുട്ടി അണക്കെട്ട് തുറന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുതിരപ്പുഴ പെരിയാർ തീരദേശവാസികൾക്ക് ജാഗ്രത നിർദേശം നലൽകിയിട്ടുണ്ട്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു മണിവരെ ജില്ലയില്‍, പ്രത്യേകിച്ച് മലയോര മേഖലകളില്‍ രാത്രിയാത്ര അനുവദിക്കില്ലെന്ന് കളക്ടര്‍ ഷീബാ ജോര്‍ജ് ഐ.എ.എസ്. അറിയിച്ചു.

Top