തിരുവനന്തപുരം: തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ കാലവര്‍ഷമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മാലദ്വീപ്, കോമറിന് മേഖലയിലേക്കും നിക്കോബാര്‍ ദ്വീപിലേക്കുമാണ് കാലവര്‍ഷം എത്തിയതെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ അടുത്ത 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ മെയ് 22 വരെ കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയെന്നും കാലാവസ്ഥ പ്രവചനമുണ്ട്. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 22 ഓടെ സീസണിലെ ആദ്യ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.
അറിയിപ്പ് ഇപ്രകാരം
ഇന്ന് മുതല്‍ മെയ് 22 വരെ കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യത. മാലിദ്വീപ്, കൊമോറിയന്‍ മേഖല, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപുകള്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളിലെ ചില മേഖലയില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് . തെക്കന്‍ തമിഴ്‌നാടിന് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. മധ്യ മഹാരാഷ്ട്രയില്‍ നിന്നും തെക്കന്‍ തമിഴ്നാട് വരെ ന്യുനമര്‍ദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. ഇതിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 22 ഓടെ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിച്ചു മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
മെയ് 19 മുതല്‍ 23 വരെ പടിഞ്ഞാറന്‍ / തെക്ക് പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമാകാന്‍ സാധ്യത
ഇതിന്റെ ഫലമായി ഒറ്റപെട്ട സ്ഥലങ്ങളില്‍ മെയ്19 -22 തീയതികളില്‍ അതിതീവ്രമായ മഴയ്ക്കും, മെയ് 19 മുതല്‍ 23 വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍ ശക്തമായ / അതിശക്തമായ മഴയ്ക്കും, സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 22 ഓടെ സീസണിലെ ആദ്യ ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിച്ചു മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.