വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്ഥാൻ തീരത്തിനും മുകളിലായി രൂപംകൊണ്ട ‘അസ്ന’ ചുഴലിക്കാറ്റ് ഞായറാഴ്ച രാവിലെവരെ ചുഴലിക്കാറ്റായി തുടരും

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വരുന്ന ഏഴു ദിവസം സംസ്ഥാനത്ത് വ്യാപകമായി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്ഥാൻ തീരത്തിനും മുകളിലായി രൂപംകൊണ്ട ‘അസ്ന’ ചുഴലിക്കാറ്റ് ഞായറാഴ്ച രാവിലെവരെ ചുഴലിക്കാറ്റായി തുടരും. തുടർന്ന് സെപ്റ്റംബർ രണ്ടിന് ശക്തികുറയാനാണ് സാധ്യത.

Also read: ഗുജറാത്തിന് ഭീഷണിയായി അസ്ന: കർണാടക തീരപ്രദേശങ്ങളിൽ റെഡ് അലർട്ട്

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Top