CMDRF

സൗദി അറേബ്യയിൽ ശക്തമായ മഴയ്ക്ക് സാധ്യത

മക്ക മേഖലയിൽ പൊടി കാറ്റും മിതമായതോ കനത്തതോ ആയ മഴയും ആലിപ്പഴ വർഷവും ഉണ്ടായേക്കാം

സൗദി അറേബ്യയിൽ ശക്തമായ മഴയ്ക്ക് സാധ്യത
സൗദി അറേബ്യയിൽ ശക്തമായ മഴയ്ക്ക് സാധ്യത

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കി യാത്ര ചെയ്യണമെന്നും നദികളിൽ നീന്തരുതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കണമെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മക്ക മേഖലയിൽ പൊടി കാറ്റും മിതമായതോ കനത്തതോ ആയ മഴയും ആലിപ്പഴ വർഷവും ഉണ്ടായേക്കാം. റിയാദ് മേഖലയിലും സാമാന്യം ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

Top