മത്ര: ചൊവ്വാഴ്ച പെയ്ത കനത്ത മഴയില്‍ വിറങ്ങലിച്ച് മത്ര സൂഖ്. മഴ മണിക്കൂറുകള്‍ നിലക്കാതെ നിന്ന് പെയ്തിറങ്ങിയപ്പോള്‍ സൂഖിലൂടെ കനത്ത മലവെള്ളപ്പാച്ചില്‍ തന്നെ രൂപപ്പെട്ടു. സൂഖിന്റെ നാനാഭാഗത്തുനിന്നും മഴവെള്ളം കുത്തിയൊലിച്ച് ഒഴുകി വരുന്ന കാഴ്ച ഭീതി ജനിപ്പിക്കുന്നതായിരുന്നു. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ സൂഖിലെ വ്യാപാരികള്‍ സാധാരണ ചെയ്യാറുള്ളതു പോലുള്ള മുന്നൊരുക്കങ്ങളൊക്കെ നടത്തി തന്നെയാണ് ഈ ചൊവ്വാഴ്ചയും സ്ഥാപനങ്ങള്‍ അടച്ചു പോയിരുന്നത്.
Also Read: സൗജന്യ സ്തനാര്‍ബുദ നിര്‍ണയ പരിശോധന നടത്തും
കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ചെത്തിയത് താഴ്ഭാഗങ്ങളിലുള്ള സാധന സാമഗ്രികള്‍ ഉയരങ്ങളിലേക്ക് മാറ്റിവെച്ചും ഷട്ടറുകളും വിള്ളലുകളുമൊക്കെ ഫോം അടിച്ച് ഭദ്രമാക്കി വെള്ളം കയറുന്നത് തടയും വിധം പഴുതുകള്‍ അടച്ച് ബന്ധനവസ്ത വരുത്തിയിട്ടും എല്ലാം നിഷ്ഫലമാക്കും വിധമാണ്. സൂഖിലെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലേക്കും വെള്ളം കുത്തിയൊലിച്ച് കയറിവരുന്നത് നിസഹായരായി നോക്കി നില്ക്കാന് മാത്രമേ വ്യാപാരികള്ക്കായുള്ളൂ. സാധാരണ വെള്ളം കയറാത്ത ഭാഗങ്ങളിലേക്കു കൂടി ഇത്തവണ മഴവെള്ളം ഇരച്ചെത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.