കനത്ത മഴ; മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധിയിൽ

ജലനിരപ്പ് ക്രമീകരിക്കുന്നതിൻറെ ഭാഗമായാണ് ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്.

കനത്ത മഴ; മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധിയിൽ
കനത്ത മഴ; മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധിയിൽ

പാലക്കാട്: സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. കനത്ത മഴയിൽ നീരൊഴുക്ക് കൂടിയതിനെ തുടർന്ന് മലമ്പുഴ ഡാമിലെ പരമാവധി ജലനിരപ്പായ 115.06 മീറ്ററിലെത്തിയതോടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ജലനിരപ്പ് ക്രമീകരിക്കുന്നതിൻറെ ഭാഗമായാണ് ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്.

നാല് സ്പിൽവേ ഷട്ടറുകൾ മൂന്നു സെൻറി മീറ്ററായാണ് ഉയർത്തിയത്. അതേസമയം , ഷട്ടറുകൾ ഉയർത്തിയതിന് തുടർന്ന് കൽപ്പാത്തി, മുക്കൈ, ഭാരതപുഴയോരവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി.

Top