അതിശക്തമായ മഴ തുടരും; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാലിടത്ത് യെല്ലോ

അതിശക്തമായ മഴ തുടരും; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാലിടത്ത് യെല്ലോ
അതിശക്തമായ മഴ തുടരും; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാലിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റമില്ല. വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള 5 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഇന്നും നാളെയും കൂടി വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.

ചിമ്മിനി ഡാമില്‍ കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വെള്ളം തുറന്നുവിട്ടുകൊണ്ടുള്ള അപകടസാധ്യത ഒഴിവാക്കുന്നതിനായി ഡാമില്‍ നിന്നും കെഎസ്ഇബി പവര്‍ ജനറേഷന് വേണ്ടി 6.36m3/s എന്ന തോതില്‍ ജലം ഇന്ന് 12 മണി മുതല്‍ കുറുമാലി പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് അറിയിപ്പുണ്ട്. അതുകൊണ്ട് കുറുമാലി പുഴയിലെ ജലനിരപ്പ് 10 മുതല്‍ 12 സെന്റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യത ഉണ്ട്. ആയതിനാല്‍ കുറുമാലി, കരുവന്നൂര്‍പ്പുഴയുടെ തീരത്ത് താമസിക്കുന്ന ജനങ്ങളെല്ലാം ജാഗ്രത പാലിക്കേണ്ടതാണ്.

Top