കനത്ത മഴ തുടരും: മുംബൈ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ തടസ്സപെട്ടു

കനത്ത മഴ തുടരും: മുംബൈ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ തടസ്സപെട്ടു
കനത്ത മഴ തുടരും: മുംബൈ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ തടസ്സപെട്ടു

മുംബൈ: കനത്ത മഴയെത്തുടർന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ തടസ്സപെട്ടു. വിമാന സർവീസുകളെയും മഴ കാര്യമായി ബാധിച്ചു. ചാറ്റൽമഴ മൂലം ദൃശ്യപരത കുറവായതിനാൽ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ രാവിലെ 10:36-ന് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് ദൃശ്യപരത 1000 മീറ്ററിലും റൺവേ വിഷ്വൽ റേഞ്ച് (RVR) 1200 മീറ്ററിലും രേഖപ്പെടുത്തിയ ശേഷം രാവിലെ 10:55 ന് പ്രവർത്തനം പുനരാരംഭിച്ചു.

മോശം കാലാവസ്ഥയെ തുടർന്ന് മുംബൈയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളിൽ കാലതാമസം നേരിടുമെന്ന് എയർ ഇന്ത്യ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽികിയിരുന്നു. മന്ദഗതിയിലുള്ള ട്രാഫിക്കും വെള്ളക്കെട്ടിനെയും തുടർന്ന് മുംബൈയിൽ നിന്ന് വിമാനങ്ങൾ പുറപ്പെടുന്ന സമയത്തിൽ മാറ്റമുണ്ടായേക്കാം. അതിനാൽ, യാത്രക്കാർ അതാത് എയർലൈൻസിന്റെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

വെള്ളക്കെട്ടിനെ തുടർന്ന് അന്ധേരി സബ്‌വേയിലെ ഗതാഗതം പൂർണമായി സ്തംഭിച്ചു.അടുത്ത 4 മണിക്കൂറിനുള്ളിൽ മുംബൈ, താനെ, റായ്ഗഡ്, പൂനെ ഘട്ട് മേഖലകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴ റെയിൽവേ സേവനങ്ങളെയും ബാധിച്ചു. പൻവേൽ-ചൗക്ക് ലൈൻ 09:42 AM മുതൽ നിർത്തിവച്ചു. ട്രെയിൻ നമ്പർ 12126 കല്യാൺ വഴി തിരിച്ചുവിട്ടു. ദൂരക്കാഴ്ച കുറഞ്ഞതിനാൽ ലോക്കൽ ട്രെയിനുകൾ പതിവിലും കുറഞ്ഞ വേഗതയിലാണ് ഓടുന്നതെന്ന് സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

Top