CMDRF

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ഹിമാചലിൽ 3 പെൺകുട്ടികൾക്ക് ദാരുണാന്ത്യം

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ഹിമാചലിൽ 3 പെൺകുട്ടികൾക്ക് ദാരുണാന്ത്യം
ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ഹിമാചലിൽ 3 പെൺകുട്ടികൾക്ക് ദാരുണാന്ത്യം

ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്തമഴ തുടരുന്നു. ഡൽഹിയിൽ മണിക്കൂറുകൾ നീണ്ടു നിന്ന മഴയിൽ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗത തടസവും രൂക്ഷമാണ്. ഹരിയാനയിലെ ഗുരുഗ്രാമിലും രാജസ്ഥാനിലും താഴ്ന്ന പ്രദേശങ്ങളൊക്ക വെള്ളത്തിനടിയിലായി.

മഴ ശക്തമായതോടെ ഗുജറാത്തിലെ സരോവർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ ഷട്ടർ തുറന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലായി 28 പേർക്ക് ജീവൻ നഷ്ടമായി. രാജസ്ഥാനിലാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്. സംസ്ഥാനത്ത് മാത്രം 16 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാവിലെ മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ അധ്യക്ഷതയിൽ അടിയന്തരയോ​ഗം ചേർന്ന് സ്ഥിതി വിലയിരുത്തി.

പഞ്ചാബിൽ മഴവെള്ളപാച്ചിലിൽ വാഹനം ഒലിച്ചുപോയി ഒരു കുടുംബത്തിലെ 8 പേരടക്കം 9 പേർ മരിച്ചു. ഹരിയാനയിലും കനത്ത മഴയിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. കനത്ത മഴയിൽ റോഡുകൾ തകർന്നതിനാൽ അമർനാഥ് തീർത്ഥയാത്ര താല്കാലികമായി നിർത്തി. ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിൽ മൂന്ന് പെൺകുട്ടികൾ മരിച്ചു.

അതേസമയം, കേരളത്തിലും വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. ‍

Top