CMDRF

വടക്ക് കിഴക്കൻ ഇന്ത്യയിൽ കനത്ത മഴ, ചുഴലിക്കാറ്റ്; ബംഗാളിൽ നാല് മരണം

വടക്ക് കിഴക്കൻ ഇന്ത്യയിൽ കനത്ത മഴ, ചുഴലിക്കാറ്റ്; ബംഗാളിൽ നാല് മരണം
വടക്ക് കിഴക്കൻ ഇന്ത്യയിൽ കനത്ത മഴ, ചുഴലിക്കാറ്റ്; ബംഗാളിൽ നാല് മരണം

 ശ്ചിമ ബംഗാളിലും അസമിലും മണിപ്പൂരിലും കനത്ത മഴ. ബംഗാളിൽ രൂപംകൊണ്ട ചുഴലിക്കാറ്റിൽ നാല് പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു. നിരവധി വീടുകളും തകർന്നു. പശ്ചിമ ബംഗാളിൽ എമർജൻസി സെല്ലുകൾ രൂപീകരിക്കാൻ ഗവർണർ ഉത്തരവിട്ടുണ്ട്. വിമാനങ്ങൾ അഗർത്തലയിലേക്കും കൊൽക്കത്തയിലേക്കും വഴിതിരിച്ചുവിട്ടു. സ്ഥിതിഗതികൾ വിലയിരുത്താൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ജൽപായ്ഗുരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

മമത ദുരിതബാധിതരെ സന്ദർശിക്കും. ഗുവാഹത്തിയിൽ വിവിധ പ്രദേശങ്ങളിൽ എട്ട് മണിക്കൂറോളമാണ് വൈദ്യുതി മുടങ്ങിയത്.നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടു രൂപപ്പെട്ടിട്ടുണ്ട്. നിരവധി മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

ജൽപായ്ഗുരിൽ ശക്തമായ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. ഗുവാഹത്തി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മഴയിൽ സീലിംഗിൻ്റെ ഒരു ഭാഗം തകർന്ന് രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏപ്രിൽ രണ്ട് വരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.

Top