CMDRF

‘ദാന’ ചുഴലിക്കാറ്റ്: കേരളത്തിലും ഇന്ന് അതിശക്ത മഴ, 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഒക്ടോബര്‍ 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

‘ദാന’ ചുഴലിക്കാറ്റ്: കേരളത്തിലും ഇന്ന് അതിശക്ത മഴ, 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
‘ദാന’ ചുഴലിക്കാറ്റ്: കേരളത്തിലും ഇന്ന് അതിശക്ത മഴ, 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ‘ദാന’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ഇന്ന് അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് കേരളത്തിലെ 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read:ലഹരിവാങ്ങുന്നതിന് റെസ്റ്റോറന്റ് ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ച് വിറ്റു: പ്രതി പിടിയില്‍

ഒക്ടോബര്‍ 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Top