CMDRF

സംസ്ഥാനത്ത് പലയിടത്തും അതിശക്തമായ മഴ; ഇടുക്കിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരു മരണം

കൊച്ചിയിലും കനത്ത മഴ തുടരുകയാണ്. കാക്കനാട്, തൃക്കാക്കര, കളമശേരി, വടക്കൻ പറവൂർ മേഖലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്.

സംസ്ഥാനത്ത് പലയിടത്തും അതിശക്തമായ മഴ; ഇടുക്കിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരു മരണം
സംസ്ഥാനത്ത് പലയിടത്തും അതിശക്തമായ മഴ; ഇടുക്കിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും അതിശക്തമായ മഴ തുടരുന്നു. തിരുവനന്തപുരം കാട്ടാക്കടയില്‍ കശുവണ്ടി കമ്പനിയുടെ മതില്‍ ഇടിഞ്ഞ് വീണ് സമീപത്തെ വീട് തകര്‍ന്നു വിതുര ബോണക്കാട് റോഡില്‍ മണ്ണിടിച്ചിലുണ്ടായി ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ പെയ്യുന്നു. ഇടുക്കി വണ്ണപ്പുറത്തിനടുത്ത് ചീങ്കല്‍ സിറ്റിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരു മരണം.

Also Read: പ്രിയങ്ക ഗാന്ധിക്കുള്ളത് 4.24 കോടി രൂപയുടെ നിക്ഷേപം: പ്രിയങ്കയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്

കൊച്ചിയിലും കനത്ത മഴ തുടരുകയാണ്. കാക്കനാട്, തൃക്കാക്കര, കളമശേരി, വടക്കൻ പറവൂർ മേഖലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. കൊല്ലത്തിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ പെയ്ത ശക്തമായ മഴയില്‍ പലയിടങ്ങളിലും മലവെള്ളപ്പാച്ചില്‍ ഉണ്ടായി. തെന്മല , ഇടപ്പാളയം, കഴുതുരുട്ടി മേഖലകളിലാണ് മണിക്കൂറുകള്‍ തുടര്‍ച്ചയായി മഴ പെയ്തത്. തെക്കന്‍- മധ്യ കേരളത്തില്‍ മഴ തുടരുമെന്നും 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Top