കനത്ത മഴയിൽ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്; ഗതാഗത തടസ്സം രൂക്ഷം

കനത്ത മഴയിൽ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്; ഗതാഗത തടസ്സം രൂക്ഷം
കനത്ത മഴയിൽ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്; ഗതാഗത തടസ്സം രൂക്ഷം

മുംബൈ; നഗരത്തിൽ കഴിഞ്ഞ ദിവസം മുതൽ പെയ്യുന്ന മഴയിൽ ദുരിതത്തിലായി പൊതുജനം. പലയിടത്തും പൊതുഗതാഗതം തടസപ്പെട്ടു. ദാദർ, വർളി, പരേൽ, മാട്ടുംഗ, മാഹിം, പ്രഭാദേവി ഉൾപ്പെടെയുള്ള മുംബൈയിലെ ജനവാസ മേഖലകളിൽ കനത്ത വെള്ളക്കെട്ടാണു രൂപപ്പെട്ടിരിക്കുന്നത്.

താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്കു മഴവെള്ളം കയറി കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താനെ, മുംബൈ, പാൽഘർ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.

തുടർച്ചയായ മഴ കണക്കിലെടുത്തു തീരപ്രദേശങ്ങളിലേക്കു പോകുന്നത് ഒഴിവാക്കണമെന്നു മുംബൈ പൊലീസ് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാവശ്യമെങ്കിൽ മാത്രം വീടിനു പുറത്തിറങ്ങാനും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാനുമാണു പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

Top