ലാഹോറിൽ കനത്ത പുകമഞ്ഞ്; ഇന്ത്യയെ കുറ്റപ്പെടുത്തി മറിയം ഔറംഗസേബ്

മലിനീകരണ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയുമായി ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു

ലാഹോറിൽ കനത്ത പുകമഞ്ഞ്; ഇന്ത്യയെ കുറ്റപ്പെടുത്തി മറിയം ഔറംഗസേബ്
ലാഹോറിൽ കനത്ത പുകമഞ്ഞ്; ഇന്ത്യയെ കുറ്റപ്പെടുത്തി മറിയം ഔറംഗസേബ്

ലാഹോർ: ഡൽഹിക്ക് പുറമെ പാകിസ്താൻ നഗരമായ ലാഹോറിലും കനത്ത പുകമഞ്ഞ് രൂപപ്പെട്ടു. ഇതിൽ ഇന്ത്യയെ കുറ്റപ്പെടുത്തി പഞ്ചാബ് പ്രവിശ്യയിലെ മുതിർന്ന മന്ത്രി മറിയം ഔറംഗസേബ്. ഇന്ത്യൻ നഗരത്തിലെ വിഷപ്പുക കാണമാണ് ലാഹോറിലും അന്തരീക്ഷം മലിനമായതെന്ന് അദ്ദേഹം ആരോപിച്ചു. തുടർന്ന് മലിനീകരണ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയുമായി ചർച്ച നടത്തുമെന്നും പറഞ്ഞു.

ലോകത്തിലെ ഏറ്റവും മലിനമായ വായു നഗരങ്ങളുടെ പട്ടികയിൽ ലാഹോർ വീണ്ടും ഒന്നാമതെത്തി. ലാഹോറിൽ 2025 ജനുവരി വരെ സ്കൂൾ കുട്ടികൾ പുറത്തു​ കളിക്കുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തി. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും നിർദേശം നൽകി.

Also Read: ഖലിസ്ഥാനികളുടെ ആക്രമണം; അപലപിച്ച് ഇന്ത്യൻ കോൺസുലേറ്റ്

അതേസമയം, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓഫീസ് സമയം പരിമിതപ്പെടുത്തുകയും ചെയ്തു. ജീവനക്കാരോട് ‘ഗ്രീൻ ലോക്ക്ഡൗണിന്റെ’ ഭാഗമായി വീട്ടിലിരുന്ന് ജോലി ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് പുകമഞ്ഞിനെതിരെ ഇരുരാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതൊരു രാഷ്ട്രീയ പ്രശ്‌നമല്ലെന്നും മാനുഷിക പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

Top