അയർലൻഡിൽ ശക്തമായ മഞ്ഞ് വീഴ്ച്ച; മുന്നറിയിപ്പ് നൽകി അധികൃതർ

കഴിഞ്ഞ ദിവസം രാത്രി താപനില പൂജ്യം മുതല്‍ മൈനസ് 4 വരെ താഴ്ന്നിരുന്നു

അയർലൻഡിൽ ശക്തമായ മഞ്ഞ് വീഴ്ച്ച; മുന്നറിയിപ്പ് നൽകി അധികൃതർ
അയർലൻഡിൽ ശക്തമായ മഞ്ഞ് വീഴ്ച്ച; മുന്നറിയിപ്പ് നൽകി അധികൃതർ

ഡബ്ലിൻ: ശക്തമായ മഞ്ഞ് വീഴ്ച്ചയെ തുടർന്ന് അയർലൻഡിന്റെ തലസ്ഥാന നഗരമായ ഡബ്ലിൻ അടക്കം 11 കൗണ്ടികളിൽ ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ചു. കാർലോ, ഡബ്ലിൻ, കിൽഡറെ, കിൽക്കെനി, ലാഓയിസ്, ഓഫാലി, വെസ്ഫോഡ്, വിക്കലോ, മൺസ്റ്റർ, ഗാൽവേ, റോസ്കോമൺ എന്നീ കൗണ്ടികളിൽ ഇന്നലെ രാത്രി 9 മുതല്‍ ഇന്ന് ഉച്ചയ്ക്ക് 12 വരെ ഓറഞ്ച് അലർട്ടാണ്.

കനത്ത മഞ്ഞാണ് മിക്കയിടങ്ങളിലും. റോഡില്‍ കാഴ്ച മറയല്‍, യാത്രാക്ലേശം, മൃഗങ്ങള്‍ക്ക് ശാരീരികമായ അസ്വസ്ഥതകള്‍ എന്നിവ ഇതിന്റെ ഫലമായി ഉണ്ടാകുമെന്ന് മുന്നറിയിപ്പുമുണ്ട്. കഴിഞ്ഞ ദിവസം രാത്രി താപനില പൂജ്യം മുതല്‍ മൈനസ് 4 വരെ താഴ്ന്നിരുന്നു. കോൺചറ്റ്, ഉൾസ്റ്റർ, വെസ്റ്റ് മൺസ്റ്റർ എന്നിവിടങ്ങളിൽ മഴക്കുള്ള മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ ഇന്നലെ മുതൽ യെല്ലോ അലർട്ടാണ്.

Top