CMDRF

ഹെവി വെഹിക്കിൾ ഡ്രൈവിങ് ടെസ്റ്റ് നടത്തി വനിത ജോയിൻറ് ആർടിഒ

ചിറ്റൂർ ജോയിൻറ് ആർടിഒ ബൃന്ദ സനിലാണ് ഹെവി വെഹിക്കിൾ ഡ്രൈവിങ് ടെസ്‌റ്റ് നടത്തിയത്

ഹെവി വെഹിക്കിൾ ഡ്രൈവിങ് ടെസ്റ്റ് നടത്തി വനിത ജോയിൻറ് ആർടിഒ
ഹെവി വെഹിക്കിൾ ഡ്രൈവിങ് ടെസ്റ്റ് നടത്തി വനിത ജോയിൻറ് ആർടിഒ

പാലക്കാട്: കേരളത്തിൻറെ ചരിത്രത്തിൽ ആദ്യമായി വനിത ജോയിൻറ് ആർടിഒയുടെ നേതൃത്വത്തിൽ ഹെവി വെഹിക്കിൾ ഡ്രൈവിങ് ടെസ്‌റ്റ് നടന്നു. ചിറ്റൂർ ജോയിൻറ് ആർടിഒ ബൃന്ദ സനിലാണ് ഹെവി വെഹിക്കിൾ ഡ്രൈവിങ് ടെസ്‌റ്റ് നടത്തിയത്. കഴിഞ്ഞ ദിവസം ടെസ്റ്റിനെത്തിയവരുടെ ഡ്രൈവിങിലുള്ള കാര്യക്ഷമതയും ടെസ്റ്റുകൾ കൃത്യമായി പരിശോധിച്ചതുമെല്ലാം ചിറ്റൂർ ജോയിൻറ് ആർടിഒ ബൃന്ദ സനിലാണ്. ഇതുവരെ പുരുഷൻമാരായ ഉദ്യോഗസ്ഥർ മാത്രമാണ് ഹെവി വെക്കിക്കിൾ ടെസ്റ്റ് നടത്തിയിരുന്നത്.

ബസും ലോറിയും ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ ഓടിക്കുന്ന സ്ത്രീകൾ ഒരുപാടുണ്ടെങ്കിലും ഡ്രൈവിങ് ടെസ്റ്റ് നടത്തിയിരുന്നത് പുരുഷന്മാരായ എംവിഡി ഉദ്യോഗസ്ഥരാണ്. ഇതിനൊരു മാറ്റമാണ് ബൃന്ദയിലൂടെ ഉണ്ടായിരിക്കുന്നത്. ഇത്തരമൊരു ഉത്തരവാദിത്വം ഡ്യൂട്ടിയുടെ ഭാഗമായതിനാൽ ആശ്ചര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും അതിനുള്ള യോഗ്യതയുള്ളതുകൊണ്ടാണ് ടെസ്റ്റ് നടത്താനുള്ള ചുമതല ലഭിച്ചതെന്നും ബൃന്ദ സനിൽ പറഞ്ഞു.

Also read: താലൂക്ക് ഓഫീസില്‍ സര്‍വെയര്‍മാരില്ലാത്തത് പ്രതിസന്ധിയാകുന്നു

വണ്ടിത്താവളം-മീനാക്ഷി പുരം റൂട്ടിലാണ് റോഡ് ടെസ്റ്റ് നടന്നത്. ബസിലാണ് റോഡ് ടെസ്റ്റ് നടന്നത്. അപേക്ഷകർക്ക് ടെൻഷനില്ലാതെ ഓടിക്കാനുള്ള അവസരമാണ് ഒരുക്കിയത്. സഹപ്രവർത്തകരെല്ലാം നല്ല പിന്തുണയാണെന്നും സന്തോഷമുണ്ടെന്നും ബൃന്ദ സനിൽ പറഞ്ഞു.സ്ത്രീകളിൽ എക്സിക്യൂട്ടീവ് വിഭാഗത്തിൽ അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി ആദ്യം വന്നത് താനായതിനാലാണ് പിന്നീട് പ്രമോഷൻ കിട്ടി ജോയിൻറ് ആർടിഒ ആകുന്നതും ഇപ്പോൾ ഡ്യൂട്ടിയുടെ ഭാഗമായി ടെസ്റ്റ് നടത്താൻ അവസരം ലഭിക്കുന്നതെന്നും ഔദ്യോഗിക ജീവിതത്തിൽ ഏറെ ആത്മവിശ്വാസം നൽകുന്ന കാര്യമാണെന്നും ബൃന്ദ സനിൽ പറഞ്ഞു.

Top