CMDRF

‘രാജ്യത്ത് ഹേമ കമ്മിറ്റി പോലെയുള്ള ഇടപെടൽ നടന്നത് കേരളത്തിൽ മാത്രം’; പിണറായി വിജയൻ

സമാനമായ കമ്മിറ്റി വേണമെന്നാണ് ഇപ്പോൾ പല സംസ്ഥാനങ്ങളിലും ഉയരുന്ന ആവശ്യം

‘രാജ്യത്ത് ഹേമ കമ്മിറ്റി പോലെയുള്ള ഇടപെടൽ നടന്നത് കേരളത്തിൽ മാത്രം’; പിണറായി വിജയൻ
‘രാജ്യത്ത് ഹേമ കമ്മിറ്റി പോലെയുള്ള ഇടപെടൽ നടന്നത് കേരളത്തിൽ മാത്രം’; പിണറായി വിജയൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റിക്ക് മുമ്പിൽ മൊഴി കൊടുത്തവരും കൊടുക്കാത്തവരും പരാതികൾ പറയാൻ തയ്യാറായാൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ഹേമ കമ്മിറ്റി പോലെയുള്ള ഇടപെടൽ നടന്നത് കേരളത്തിൽ മാത്രമാണ്. അത് എൽഡിഎഫ് സർക്കാരായതുകൊണ്ട് മാത്രമാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

സമാനമായ കമ്മിറ്റി വേണമെന്നാണ് ഇപ്പോൾ പല സംസ്ഥാനങ്ങളിലും ഉയരുന്ന ആവശ്യം. മറ്റ് നയപരമായ പരിശോധനകളും തുടർന്ന് വരുന്നു. ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി കൊടുത്തവരും കൊടുക്കാത്തവരും പരാതികൾ പറയാൻ തയ്യാറായാൽ നടപടിയുണ്ടാകും. അതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഹർജികൾ പരിഗണിക്കവെ സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. റിപ്പോർട്ടിന്മേൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് എസ്‌ഐടിക്ക് കൈമാറാനും കോടതി നിർദേശിച്ചു. പ്രത്യേക ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദേശം.

Top