ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പ്രതികരണവുമായി സംവിധായകന്‍ ജിയോ ബേബി

ഓരോ വെളിപ്പെടുത്തലുകള്‍ക്കും പ്രാധാന്യം ഉണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പ്രതികരണവുമായി സംവിധായകന്‍ ജിയോ ബേബി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പ്രതികരണവുമായി സംവിധായകന്‍ ജിയോ ബേബി

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാതി ഉന്നയിക്കുന്നവരുടെ കൂടെ നില്‍ക്കുകയാണ് വേണ്ടതെന്ന് സംവിധായകന്‍ ജിയോ ബേബി. ആരോപിതരായവര്‍ക്ക് അവരുടെ ഭാഗം പറയാന്‍ നീതിന്യായ വ്യവസ്ഥയുണ്ടെന്നും ജിയോ ബേബി മാധ്യമങ്ങളോട് പറഞ്ഞു.

മലയാള സിനിമാ മേഖലയില്‍ വലിയ മാറ്റത്തിന് കാരണമാവും. വളരെ പെട്ടെന്ന് മാറ്റമുണ്ടാവില്ല. മാറ്റം കൊണ്ടുവരുന്നത് ഡബ്ല്യുസിസിയാണ്. പെണ്ണുങ്ങളാണ് എന്നുള്ളത് ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടും. ഇപ്പോഴുള്ള ചര്‍ച്ചകള്‍ സിനിമാ വ്യവസായത്തെ തകര്‍ക്കില്ല. റിപ്പോര്‍ട്ട് മലയാള സിനിമയില്‍ അനിവാര്യമായ ഒന്നാണ്. മലയാള സിനിമയില്‍ ടേണിങ് പോയിന്റ് ആയിരിക്കും ഇത്. ഓരോ വെളിപ്പെടുത്തലുകള്‍ക്കും പ്രാധാന്യം ഉണ്ട്. ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തുന്നവരുടെ കൂടെ നില്‍ക്കാനാണ് തോന്നുന്നത്.

Also Read: മലയാള സിനിമാ മേഖലയില്‍ മാറ്റങ്ങള്‍ അനിവാര്യം; ഡബ്ല്യുസിസി

വെളിപ്പെടുത്തല്‍ എന്തുകൊണ്ട് വൈകി എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല. ഇപ്പോഴാണ് വെളിപ്പെടുത്താനുള്ള സാമൂഹ്യ സാഹചര്യം ഉണ്ടായത്. ആരോപണം നേരിടുന്നവര്‍ക്ക് അത് തെളിയിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടെന്നും സംവിധായകന്‍ ജിയോ ബേബി പറഞ്ഞു. ഇനിയും പുതുതലമുറയ്ക്ക് വന്ന് ജോലി ചെയ്യാനുള്ള സ്ഥലമാണിത്. അത് നന്നാവണം എന്നാണ് ആഗ്രഹിക്കുന്നതെന്നും ജിയോ ബേബി പറഞ്ഞു.

Top