ഹേമ കമ്മിറ്റി റിപ്പോർട്ട്; ഇത് പാൻ ഇന്ത്യൻ പ്രശ്നം! നടി ഷക്കീല

ഇതെല്ലം 'അമ്മ അസോസിയേഷൻ വഴിയാണ് സംഭവിച്ചതെന്ന് മരിച്ചുപോയ ഒരു നടൻ വഴി ഞാൻ അറിഞ്ഞിരുന്നു. ഞാൻ എന്ത് ചെയ്തിട്ടാണ്

ഹേമ കമ്മിറ്റി റിപ്പോർട്ട്; ഇത് പാൻ ഇന്ത്യൻ പ്രശ്നം! നടി ഷക്കീല
ഹേമ കമ്മിറ്റി റിപ്പോർട്ട്; ഇത് പാൻ ഇന്ത്യൻ പ്രശ്നം! നടി ഷക്കീല

ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്ന സത്യങ്ങൾ മലയാള സിനിമയിൽ മാത്രമല്ല, പാൻ ഇന്ത്യൻ സിനിമകളെ പോലെ ഇന്ത്യൻ സിനിമ മേഖല മുഴുവനും നേരിടുന്ന വലിയ പ്രശ്നമാണെന്ന് തുറന്നടിച്ച് നടി ഷക്കീല. കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മലയാള സിനിമ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പ്രമുഖ തമിഴ് ഓൺലൈൻ ചാനൽ നടത്തിയ ഇന്റർവ്യൂവിലാണ് ഈ കാര്യം നടി വെളിപ്പെടുത്തിയത്.

അതേസമയം ഈ കമ്മിറ്റി മലയാളത്തിൽ മാത്രമല്ല, മറ്റു സിനിമ ഇൻഡസ്ട്രികളിലും വരണമെന്നും അവർ ആവശ്യപ്പെട്ടു. തെറ്റുചെയ്തിട്ടില്ലെങ്കിൽ അമ്മയുടെ പ്രസിഡന്റ് മോഹൻലാലിൻറെ രാജിയുടെയും പിരിച്ചുവിടലിന്റെയും ആവശ്യമില്ലായിരുന്നു എന്നും നടി പറഞ്ഞു. താൻ പ്രസിഡന്റായിരിക്കുന്ന ഒരു സംഘടനക്കെതിരെ ഇത്തരത്തിൽ ഒരു വലിയ ആരോപണമുണ്ടായാൽ അത് നേരിടേണ്ടതിനു പകരം ആ സംഘടന പിരിച്ചു വിടുന്നത് അദ്ദേഹം തെറ്റുകാരനായത് കൊണ്ടല്ലേ എന്നും, അങ്ങനെയാണോ ഒരു സംഘടന പെരുമാറേണ്ടത് എന്നും നടി ചോദിക്കുന്നു.

Hema Committee Report

ഷക്കീലയുടെ ഇന്റർവ്യൂവിന്റെ പൂർണ രൂപം,

”മലയാള സിനിമ വളരെ മികച്ച, ഒരിടമായിരുന്നു. അഭിനയത്തിൽ നിന്നും വിരമിച്ച നടി ചാർമിളയ്ക്ക് മാസം 5000 രൂപ പെൻഷനായി അവർ നൽകുന്നുണ്ട്. എന്നാൽ അത്തരമൊരിടത്ത് നിന്ന് ഇത്തരം ഞെട്ടിക്കുന്ന ആരോപണങ്ങൾ ഉയർന്നു വരുന്നത് എത്ര ഭീകരമാണ്. മലയാള സിനിമ എടുക്കുന്ന തീരുമാനായിരിക്കും ഇനി അവിടെ എന്ത് നടക്കണമെന്ന് തീരുമാനിക്കുന്നത് എന്നും ഷക്കീല കൂട്ടിച്ചേർത്തു.

Also Read: ജയസൂര്യക്കെതിരായ പീഡനക്കേസ്; ബാലചന്ദ്ര മേനോന്റെ മൊഴിയെടുക്കും

സംവിധായകൻ രഞ്ജിത്തിന്റേയും, നടൻ സിദ്ദിഖിന്റേയും ആരോപണങ്ങൾക്കുമേൽ പരാതി എടുക്കുന്നില്ല എങ്കിൽ അതിനോട് താൻ യോജിക്കില്ലെന്ന നിലപാടാണ് തന്റേതെന്നും നടി വ്യക്തമാക്കി. അതേസമയം പരാതിയിന്മേൽ എടുക്കുന്ന ആക്ഷന് മാത്രമേ സിനിമയിൽ മാറ്റം കൊണ്ടുവരാൻ സാധിക്കു എന്നും നടി കൂട്ടിച്ചേർത്തു. സിനിമ മേഖലയിലേക്ക് ഇനി വരാൻ പോവുന്ന സ്ത്രീകൾക്ക് കൂടി വേണ്ടിയുള്ള നടപടികളായിരിക്കണം ഇതിലൂടെ സംഭവിക്കേണ്ടതെന്നും ഷക്കീല പറഞ്ഞു.

എഎംഎംഎയിലെ അംഗത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന് താൻ അമ്മയിൽ അംഗമല്ലന്നും, അതേസമയം ഈ അഡ്ജസ്റ്റ്മെന്റ് മലയാള സിനിമയിൽ മാത്രം നടക്കുന്ന കാര്യമല്ല എന്നുമാണ് നടി തുറന്നു പറഞ്ഞത്. അതിനേക്കാൾ കൂടുതൽ, തമിഴിലും, തമിഴനേക്കാൾ കൂടുതൽ തെലുങ്ക് ഇൻഡസ്ട്രിയിലും നടക്കുന്നുണ്ടെന്നും നടി വ്യക്തമാക്കി. ഇന്ത്യക്കകത്തുള്ള എല്ലാ സിനിമ മേഖലയുടെയും അവസ്ഥ ഇത് തന്നെയാണ്. നടൻമാർ , സംവിധായകർ മറ്റു പ്രമുഖർ ഒക്കെ ആണോ ഇത്തരത്തിലുള്ള ആവിശ്യങ്ങളുമായി സമീപിക്കുന്നത് എന്ന ന്റെ ചോദ്യത്തിന്, അവർ വിളിക്കുന്നത് പല സ്ത്രീകളും ആഗ്രഹിക്കുന്നുണ്ട് എന്നും, സ്റ്റാർ ആയി നിൽക്കുന്ന നടൻമാർ താങ്കളെ വിളിക്കുമോ എന്ന ആകാംഷയൊക്കെ നിറഞ്ഞതായിരിയിരിക്കും പല സ്ത്രീ നടിമാരുടെ മനസ്സെന്നും അവർ പറഞ്ഞു.

Also Read: മുകേഷിന്റെ അറസ്റ്റ്; ഒരാഴ്‌ചത്തേക്ക് ജില്ലാ സെഷൻസ് കോടതി തടഞ്ഞു

shakeela

അഡ്ജസ്റ്റ് ചെയ്യണം; അത് എഗ്രിമെന്റിൽ ഉള്ളത്!

നടികൾ അഡ്ജസ്റ്റ് ചെയ്യണം, എന്നുള്ളത് അവർക്ക് നൽകുന്ന എഗ്രിമെന്റിൽ ഉള്ളതാണെന്ന് ഷക്കീല. കതകിൽ വന്ന് മുട്ടുന്നതും, സെറ്റിലെ മദ്യപാനത്തെയും കുറിച്ചുള്ള ചോദ്യത്തിന്, രൂപ ശ്രീ എന്ന ഒരു ആർട്ടിസ്റ്, അവരുടെ പേര് ഇപ്പോൾ പറയാനാകുമോ ഇല്ലയോ എന്നത് തനിക്ക് അറിയില്ലെന്നും, എന്നാൽ അവർ ഹീറോയിൻ ആയി അഭിനയിച്ച സിനിമയിൽ താനും ഉണ്ടായിരുന്നു എന്നും, അന്ന് രാത്രിയിൽ, കുടിച്ച് ബോധം മറഞ്ഞ ആ സിനിമയിലെ പ്രമുഖർ തന്റെ അടുത്ത റൂമിൽ കിടന്നുറങ്ങുന്ന രൂപശ്രീയുടെ വാതിലിൽ മുട്ടുന്നതും ആക്രോശിക്കുന്നതും താൻ കണ്ടു എന്നും ഷക്കീല വെളിപ്പെടുത്തി.

അതേസമയം താനും തന്റെ മകനുമുൾപ്പെടുന്ന സംഘം അവരെ എതിർത്തതിന്, വലിയ പ്രശ്നമുണ്ടാവുകയും , അതിലൊരു പ്രമുഖൻ തന്നെ അടിക്കുകയും ചെയ്തു എന്നാണ് നടി വെളിപ്പെടുത്തിയത്. ആ ഹോട്ടലിൽ താമസിച്ചിരുന്ന അമേരിക്കയിൽ നിന്ന് വന്ന് അഭിനയിക്കുന്ന, അമേരിക്കൻ അച്ചായാൻ എന്നയാളോട് തങ്ങൾ പോയി സംസാരിക്കുകയും, അവർ അന്ന് ഒരു 4 മണിയോടുകൂടി ഒരു വണ്ടി വിളിച്ച് രൂപശ്രീയെ ചെന്നൈയിലേക്ക് പറഞ്ഞയക്കുകയും ചെയ്തു, എന്നാൽ ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്നും ഇത്തരത്തിൽ ഒരുപാട് സംഭവങ്ങൾ നിരന്തരം സംഭവിച്ചിരുന്നു എന്നും അവർ വ്യക്തമാക്കി.

Also Read: സിദ്ദിഖിന് കുരുക്ക് മുറുകുന്നു; മാസ്ക്കറ്റ് ഹോട്ടലിൽ എത്തി തെളിവുകൾ ശേഖരിച്ച് പൊലീസ്

ഇത്തരത്തിലുള്ള കാര്യങ്ങൾ ഈ മേഖലയിൽ ഓപ്പൺ ആണ്. ആണുങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്ത്രീകളെയും പറയണം. ഇതൊന്നും എന്തുകൊണ്ട് അന്ന് പറഞ്ഞില്ല. അത് എന്താണ് ആരും ചോദിക്കാത്തത്. അങ്ങനെ നോക്കുകയാണെങ്കിൽ ഞാൻ ആണ് ഫസ്റ്റ് വിക്ടിം. രണ്ടായിരത്തിൽ ഞാൻ സിനിമ ചെയ്തു. എന്റെ സിനിമകൾക്ക് സെൻസർ നൽകിയില്ല, എന്റെ സിനിമകൾ ബാൻ ചെയ്യാൻ തീരുമാനിച്ചു, പടം ചെയ്യാൻ സമ്മതിക്കാതിരുന്നു, ഒരു മുസ്ലീം മിനിസ്റ്ററുണ്ടായിരുന്നു,

shakeela and Roopasree

അവരുടെ അടുത്ത് എന്നെ കുറിച്ച് പറഞ്ഞു. ഇതെല്ലം ‘അമ്മ അസോസിയേഷൻ വഴിയാണ് സംഭവിച്ചതെന്ന് മരിച്ചുപോയ ഒരു നടൻ വഴി ഞാൻ അറിഞ്ഞിരുന്നു. ഞാൻ എന്ത് ചെയ്തിട്ടാണ്. കല്ല്യാണ മണ്ഡപമായ തിയറ്റർ വീണ്ടും തിയറ്ററാക്കി. എന്റെ സിനിമകൾക്ക് വിറ്റ് പോയ ടിക്കറ്റുകളിൽ നിന്ന് നിങ്ങൾക്ക് ടാക്സ് ലഭിച്ചു. ഞാൻ എന്ത് തെറ്റാണ് ചെയ്തത്. പുരിഷാധിപത്യത്തിൽ നമ്പർ വൺ കേരളമാണ് എന്നും ഷക്കീല പറഞ്ഞു വെക്കുന്നു.

പുരുഷാധിപത്യം തന്നെ ടാർഗറ്റ് ചെയ്തിരുന്നുവെന്നും ഷക്കീല പറഞ്ഞു. സ്ത്രീകളൊന്നും മുന്നോട്ട് വരരുത്, പുരുഷാധിപത്യമുള്ള ഒരു സ്റ്റേറ്റാണ് കേരള. മറ്റൊരു സ്റ്റേറ്റിൽ നിന്നൊരു സ്ത്രീ വന്ന് ഇവിടെ വിജയിച്ചാൽ അവർ വെറുതെ വിടുമോ. നിങ്ങൾ 4 കോടി മുടക്കി ഒരു പടം ചെയ്യുന്നു. ഞാൻ 14 ലക്ഷത്തിൽ പടം ചെയ്യുന്നു. എന്റെ പടം എല്ലാ വെള്ളിയാഴ്ച്ചയും റിലീസ് ആവുന്നു. എന്റെ തിയറ്റർ ഫുള്ളായിരിക്കും നിങ്ങളുടെ പടത്തിന് ആളുണ്ടാവില്ല. നിങ്ങളെകൊണ്ട് ആ ഈ​ഗോ താങ്ങാൻ സാധിക്കുമോ. ഇതെല്ലാം ഞാൻ 2000 ൽ തന്ന സംസാരിച്ചിരുന്നു, പക്ഷെ അന്ന് എനിക്ക് സ്പോർട്ടിന് ആരും വന്നില്ല. അന്ന് മീഡിയ ഇത്ര ആക്ടീവ് അല്ലാതിരുന്നതിനാൽ അത്രയും വിമർശനങ്ങളില്ലായിരുന്നു.

Also Read: മുകേഷ് രാജി വെച്ച് നിയമനടപടി നേരിടണം; രമ്യ ഹരിദാസ്

ഞാൻ എന്ത് തെറ്റാണ് ചെയ്തത്. എനിക്ക് പടം വേണ്ടയെന്ന് എന്നെക്കൊണ്ട് തന്ന പറയിപ്പിക്കുന്ന തരത്തിൽ ഞാൻ എന്ത് ചെയ്തു. അന്ന് എന്നെ ആരെങ്കിലും സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ പടം ഇല്ലെങ്കിലും ഈ പ്രശ്നങ്ങളിൽ ഞാൻ കൂടെ നിന്നേനെ. ഞാൻ ഒരുപാട് പേർക്ക് വേണ്ടി ഇങ്ങനെ സംസാരിച്ചിട്ടുണ്ട്. രൂപ എന്റെ ബെസ്റ്റ് ഫ്രൻഡ് ആയത്കൊണ്ടും അന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ലാത്തത്കൊണ്ടുമാണ് ഞാൻ പേര് പറഞ്ഞത്. തെറ്റ് നടന്നിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ പറയില്ലായിരുന്നു. ഞാൻ ഉള്ളത്കൊണ്ട് എനിക്ക് അന്ന് ‌ അത് ചെയ്യാൻ പറ്റി എന്നത് അഭിമാനത്തോടെയാണ് ഞാൻ പറയുന്നു. സംശയമുണ്ടെങ്കിൽ രൂപയോട് ചോദിക്കാം.

രാത്രിയായാൽ കതകിൽ മുട്ടും..

ആണുങ്ങൾ ഷൂട്ടിങ്ങ് കഴിഞ്ഞ് വന്ന് ക്ഷീണിച്ച് കുടിക്കുന്നു. കുടിച്ചാൽ മാത്രമെ അവർക്ക് ഉറക്കം കിട്ടുകയുള്ളു. കുടിച്ച് ബോധമില്ലാതെ റൂം മാറി തട്ടുന്നു എന്നാണ് ചോദിച്ചാൽ പറയുക. സ്ത്രീകളും ഷൂട്ടിങ്ങ് കഴിഞ്ഞല്ലെ വരുന്നെ, ഞങ്ങൾ കുടിച്ചാൽ മാത്രം അത് മോശമായി ചിത്രീകരിക്കുന്നു. കുടിച്ചിട്ടാണ് എന്നത് ഒരു കാരണമാക്കി പറയുന്നു.

ഇത് എല്ലാ ദിവസവും നടക്കും. എല്ലാ ഏരിയയിലുമുണ്ട് ഇത്. മറ്റുള്ളവരുടെ കാര്യം ഞാൻ പറയുന്നില്ല. എനിക്ക് ഒരു മേക്കപ്പ് മാൻ ഉണ്ടായിരുന്നു. എന്റെ ആദ്യ പടത്തിൽ ബിക്കിനി ധരിക്കണമായിരുന്നു. തുടയിൽ നിന്ന് കാൽ വരെ അയാൾ എങ്ങനെ പാൻകേക്ക് ഇട്ടു എന്നത് എനിക്ക് മാത്രമെ അറിയു. അന്ന് അഭിനയം വേണ്ട എന്ന് വരെ തോന്നിപോയി. ​ഗോൽമാൽ എന്ന ഒരു പടത്തിലെ പാട്ട് സീനിൽ കച്ചം ​ഡ്രസ് വേണം ഇടാൻ. ആ പടത്തിലെ കോസ്റ്റ്യൂമർ എന്റെ ദേഹത്ത് തൊട്ട് അളവെടുത്തു. അതും എൻെ വീട്ടിൽ വെച്ച്. അന്ന് മുതലാണ് ഞാൻ എനിക്ക് സ്വന്തമായി കോസ്റ്റ്യൂം ഡിസൈനറെ വെച്ചത്. ഇതൊക്കെ ആരെങ്കിലും സംസാരിക്കുമോ. പറഞ്ഞാലും ആരെങ്കിലും വിശ്വസിക്കുമോ. ഇന്ന് ഇങ്ങനെ ഒരു കമ്മിറ്റി വന്നത് വലിയ കാര്യമാണ്. നടക്കുന്ന കാര്യങ്ങൾ അപ്പപ്പോൾ പറയാം. അത്പോലെ ഒരു കമ്മിറ്റി ഇവിടെയും വേണം എന്നാണ് ആ​ഗ്രഹം.

Also Read: ജനപ്രിയനായ നടനെതിരെ സർക്കാർ നടപടിയെടുത്തു: എംഎ ബേബി

മാനം കാക്കാൻ എല്ലാവരും ജനറൽ സ്റ്റേറ്റ്മെന്റ് കൊടുക്കുന്നു…

എനിക്ക് പലരെയും പറ്റി അറിയാം അതുകൊണ്ട് തന്നെ ഇതിനെ സപ്പോർട്ട് ചെയ്ത് ഇപ്പോൾ രം​ഗത്ത് വന്നവരാരും നല്ലവരാകണമെന്നില്ല. സ്വന്തം മാനം കാക്കാൻ എല്ലാവരും ജനറൽ സ്റ്റേറ്റ്മെന്റ് കൊടുക്കുന്നത്കൊണ്ട് എല്ലാവരും വലിയവരാകണമെന്നില്ല. എനിക്ക് കേരളമാണ് പേരുണ്ടാക്കി തന്നത്. അത് ഒരിക്കലും മറക്കില്ല. നടിയെ അക്രമിച്ച അത്രയും വലിയ സംഭവം നടന്നത് തുറന്ന് പറഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. ഇങ്ങനെ ഒരു കമ്മിറ്റി വന്നതുകൊണ്ടാണ് ഇപ്പോൾ ഈ കാര്യങ്ങളെല്ലാം പുറത്ത് വന്നത്. എല്ലായിടത്തും ഇത്തരത്തിൽ ഒരു കമ്മിറ്റി വരണം. തമിഴ്‌നാട്ടിൽ

എന്തുകൊണ്ട് നടികൾക്ക് അവസരം കുറയുന്നു. കേരളത്തിൽ നിന്നും കുറച്ച് പടത്തിൽ അഭിനയിച്ച നടികളെ ഇവിടെ കൊണ്ടുവന്ന് മരുമകളാക്കുന്നു. ആദ്യം ഇവിടെ ഉള്ളവർക്ക് അവസരം കൊടുക്കണം. അവസരം ചോദിച്ചാലും കൊടുക്കുന്നില്ല. ഇവിടെയും കഴിവുള്ളവരുണ്ട്. കേരളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും ഒക്കെ ഇത്തരത്തിൽ കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. അവിടെയൊക്കെ കൂടുതലും സ്റ്റാർ കിട്സ് ആണ്. എല്ലാവർക്കും ഭയമാണ്. ഇതിലും വലിയ കാര്യങ്ങളാണ് നടക്കുന്നതെന്നും ഷക്കീല പറഞ്ഞു.

Top