CMDRF

ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കണമെന്ന് ലി​ജോ ജോസ് പെല്ലി​ശ്ശേരി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ലിജോ ജോസ് പെല്ലിശ്ശേരി. ഹേമ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നതായി ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കിൽ കുറിച്ചു. നിശബ്ദത ഇതിനു പരിഹാരമാകില്ലെന്നും സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മലയാള സിനിമാ ലോകവുമായി ബന്ധപ്പെട്ട് ഗുരുതരമായ വെളിപ്പെട്ടുത്തലുകളുണ്ടായിരുന്നു. മലയാള സിനിമയിൽ കാസ്റ്റിക് കൗച്ച് ഉണ്ടെന്ന് അടിവരയിടുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. അധികാര കേന്ദ്രങ്ങളിൽ നിന്നുള്ള ലൈം​ഗിക അതിക്രമം എന്നതിനൊപ്പം ലഹരി ഉപയോ​ഗം വ്യാപകമാണെന്നും റിപ്പോർട്ടിലുണ്ട്. മലയാള സിനിമയിൽ ആൺമേൽക്കോയ്മയാണ് നിലനിൽക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. മലയാള സിനിമയിലെ മുൻനിര അഭിനേത്രിമാർ ഉൾപ്പെടെ അമ്പതിലേറെപ്പോരാണ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയിട്ടുള്ളത്.

Top