ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സര്‍ക്കാരിന് ആരെയും രക്ഷിക്കാനില്ലെന്ന് മന്ത്രി പി രാജീവ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സര്‍ക്കാരിന് ആരെയും രക്ഷിക്കാനില്ലെന്ന് മന്ത്രി പി രാജീവ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സര്‍ക്കാരിന് ആരെയും രക്ഷിക്കാനില്ലെന്ന് മന്ത്രി പി രാജീവ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ആരെയും രക്ഷിക്കാനില്ലെന്ന് മന്ത്രി പി രാജീവ്. മൊഴിയുടെ അടിസ്ഥാനത്തില്‍ നിയമനടപടി എടുക്കണമെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ടായില്ല. മൊഴികള്‍ ആദ്യം കേട്ടത് ഹേമ കമ്മിറ്റിയാണ്. നടപടിക്ക് നിര്‍ദ്ദേശിക്കേണ്ടതും കമ്മിറ്റിയാണ്. സര്‍ക്കാര്‍ ഒരു ഖണ്ഡികയും ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല. ഖണ്ഡിക ഒഴിവാക്കിയത് സ്‌പെഷ്യല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആണ്. ഖണ്ഡിക ഒഴിവാക്കാന്‍ വിവരാവകാശ കമ്മീഷന്‍, സ്‌പെഷ്യല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെയാണ് ചുമതലപ്പെടുത്തിയത്. ഒരാളെയും സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇനിയെല്ലാം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും രാജീവ് പറഞ്ഞു.

സ്വകാര്യത മാനിച്ചുകൊണ്ടാണ് സ്‌പെഷ്യല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖണ്ഡിക ഒഴിവാക്കിയത്. മുഴുവന്‍ റിപ്പോര്‍ട്ടും കോടതിയിലേക്ക് വരും. കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കും. സര്‍ക്കാരിന് ആരെയും രക്ഷിക്കാന്‍ ഇല്ലെന്നും പി രാജീവ് പറഞ്ഞു. രേഖ പുറത്തുവിടുന്നതില്‍ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കാം. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശമൊന്നും അതിലില്ല. ഉദ്യോഗസ്ഥന്‍ തന്നെ പരിശോധിച്ച് പുറത്തുവിടണമെന്നാണ് പറഞ്ഞത്. അങ്ങനെയല്ലെങ്കില്‍ വിവരാവകാശ കമ്മീഷന് പരിശോധിക്കാവുന്നതാണെന്നും പി രാജീവ് വ്യക്തമാക്കി.

Top