CMDRF

ഹേമ കമ്മിറ്റി റിപ്പോർട്ട് : ഇടപെട്ട് വിവരാവകാശ കമ്മീഷൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് : ഇടപെട്ട് വിവരാവകാശ കമ്മീഷൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് : ഇടപെട്ട് വിവരാവകാശ കമ്മീഷൻ

സ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിൽ നടന്നുകൊണ്ടിരിക്കുന്ന വിവാദത്തിനിടയിൽ, ഇടപെട്ട് വിവരാവകാശ കമ്മീഷൻ. റിപ്പോർട്ട് പുറത്തു വിടണമെന്ന് സർക്കാരിനോട് വിവരാവകാശ കമ്മീഷൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്താൻ ആണ് നിലവിൽ വിവരാവകാശ കമ്മീഷൻ നിർണായക ഇടപെടൽ നടത്തിയിട്ടുള്ളത്.

വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകരോട് രാവിലെ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നാലരവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറം വെളിച്ചം കാണുമോയെന്നാണ് ഇനിയറിയാനുള്ളത്.

വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തർക്ക് ഇന്ന് രാവിലെ 11 മണിക്ക് റിപ്പോർട്ട് കൈമാറുമെന്നായിരുന്നു സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ,റിപ്പോർട്ട് പുറത്തുവിടുന്നതിന് മുമ്പ് മൊഴി കൊടുത്തവർക്ക് പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചതിന്റെ പശ്ചാതലത്തിലാണ് പുനരാലോചന.

തിങ്കളാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കും. കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം.

Top