CMDRF

ഹേമ കമ്മിറ്റി റിപ്പോർട്ട്; വെട്ടി മാറ്റിയ വിവരങ്ങൾ കൈമാറാൻ തയ്യാറാകാതെ സാംസ്കാരിക വകുപ്പ്

11 ഖണ്ഡികകളാണ് ചട്ടവിരുദ്ധമായി മറച്ചുവെച്ചത്

ഹേമ കമ്മിറ്റി റിപ്പോർട്ട്; വെട്ടി മാറ്റിയ വിവരങ്ങൾ കൈമാറാൻ തയ്യാറാകാതെ സാംസ്കാരിക വകുപ്പ്
ഹേമ കമ്മിറ്റി റിപ്പോർട്ട്; വെട്ടി മാറ്റിയ വിവരങ്ങൾ കൈമാറാൻ തയ്യാറാകാതെ സാംസ്കാരിക വകുപ്പ്

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെട്ടി മാറ്റിയ വിവരങ്ങൾ കൈമാറാൻ സാംസ്കാരിക വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. 11 ഖണ്ഡികകളാണ് ചട്ടവിരുദ്ധമായി മറച്ചുവെച്ചത്. 97 മുതൽ 107 വരെയുള്ള ഖണ്ഡികകൾ ഒഴിവാക്കിയാണ് പകർപ്പ് പുറത്തുവിട്ടത്. അപേക്ഷകരെ അറിയിക്കാതെയാണ് സാംസ്കാരിക വകുപ്പിൻറെ പ്രവർത്തി.

വിവരാവകാശ കമ്മീഷണറെ നോക്കുകുത്തിയാക്കിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാരിന്റെ വെട്ടിമാറ്റൽ. റിപ്പോർ‌ട്ടിലെ നൽകാമെന്ന് പറഞ്ഞ ഭാഗം മുഴുവൻ നൽകിയില്ല. ഉത്തരവിൽ പറഞ്ഞതിലും അഞ്ച് പേജ് കുറച്ചാണ് റിപ്പോർട്ട് നൽകിയത്. നിർണായക വിവരം ഉൾപ്പെടുന്ന ഭാഗമാണ് വെട്ടിമാറ്റിയത്. അഞ്ച് പേജുകളിലെ 11 ഖണ്ഡികകളാണ് മുന്നറിയിപ്പില്ലാതെ സർക്കാർ ഒഴിവാക്കിയത്.

Hema Committee Report

ഏറ്റവും ക്രൂരമായ ലൈംഗികാതിക്രമ വിവരങ്ങൾ ഉൾപ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയത്. വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൾ ഹക്കീം 21 ഖണ്ഡികകൾ ഒഴിവാക്കാനാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ‌സർക്കാർ ആകെ 129 ഖണ്ഡികകളാണ് വെട്ടിമാറ്റിയത്. വിവരാവകാശ കമ്മീഷണർ പുറത്തുവിടാൻ ആവശ്യപ്പെട്ട വിവരങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. ഗുരുതര വീഴ്ചയാണ് സർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നത്.

Also read: നടി മിനു മുനീർ നാളെ പൊലീസിൽ പരാതി നൽകും

വിവരാവകാശ കമ്മീഷണർ പുറത്തു വിടരുതെന്ന് നിർദ്ദേശിച്ച ഭാഗങ്ങൾ സർക്കാർ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. 48ാം പേജിലെ 96ാം ഖണ്ഡിക പുറത്തുവിടരുതെന്ന് കമ്മീഷണർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ ഭാഗം പുറത്തുവിട്ട റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ പേജിൽ സ്വകാര്യതയിലേക്ക് വിരൽ ചൂണ്ടുന്ന വിവരങ്ങൾ ഒന്നും തന്നെയില്ല.

Top