കൊൽക്കത്ത: ജസ്റ്റിസ് ഹേമ കമ്മിറ്റി മാതൃകയിൽ ബംഗാളിസിനിമയിലെ പൊയ്‌മുഖങ്ങളെ തുറന്നുകാട്ടുന്ന ഒരന്വേഷണവും തുടർനടപടികളും വേണമെന്ന് ബംഗാളി നടിയായ റിതാഭരി ചക്രവർത്തി. ബംഗാൾ മുഖ്യമന്ത്രി ആയ മമതാ ബാനർജിയോടാണ് അവർ ഈയാവശ്യമുന്നയിച്ചത്.
Also Read: പീഡന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ പാസ്സാക്കും; മമത ബാനര്‍ജി
അതേസമയം, മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങൾ തുറന്നുകാട്ടിയ ഹേമ കമ്മിറ്റിപോലെ ഒന്ന് ബംഗാളി സിനിമയെപ്പറ്റി ഉണ്ടാവാത്തതെന്തെന്നാണ് താൻ ആലോചിക്കുന്നത്. ഈ റിപ്പോർട്ടിനെത്തുടർന്ന് ഉയർന്നുവന്ന സംഭവങ്ങൾ പലതും ഞാനോ എനിക്കറിയാവുന്ന നടിമാരോ നേരിട്ട അനുഭവങ്ങൾക്ക് സമാനമാണ്. പക്ഷേ, ഇന്നും അത്തരം നികൃഷ്ട മനഃസ്ഥിതിയുള്ള നിർമാതാക്കളും സംവിധായകരും നടൻമാരും അതിന്റെ പ്രത്യാഘാതം നേരിടാതെ മുന്നോട്ടുപോകുന്നു. -റിതാഭരി സാമൂഹിക മാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു.’