‘ജനങ്ങള്‍ തന്ന ശക്തിയാണ് വീട്ടമ്മയില്‍ നിന്ന് രാഷ്ട്രീയത്തില്‍ എത്തിച്ചത്’; കല്‍പ്പന സോറന്‍

ഒന്നാം ഘട്ടത്തില്‍ പോളിംഗ് ഉയര്‍ന്നത് ഇതിന് തെളിവാണ്. ഹേമന്ത് സോറന്റെ ജയില്‍വാസം ജീവിതത്തിലെ പ്രതിസന്ധിഘട്ടമായിരുന്നു.

‘ജനങ്ങള്‍ തന്ന ശക്തിയാണ് വീട്ടമ്മയില്‍ നിന്ന് രാഷ്ട്രീയത്തില്‍ എത്തിച്ചത്’; കല്‍പ്പന സോറന്‍
‘ജനങ്ങള്‍ തന്ന ശക്തിയാണ് വീട്ടമ്മയില്‍ നിന്ന് രാഷ്ട്രീയത്തില്‍ എത്തിച്ചത്’; കല്‍പ്പന സോറന്‍

ഡല്‍ഹി: ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ സര്‍ക്കാര്‍ കേവല ഭൂരിപക്ഷത്തേക്കാള്‍ സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തുമെന്ന് കല്‍പ്പന സോറന്‍. ഒന്നാം ഘട്ടത്തില്‍ പോളിംഗ് ഉയര്‍ന്നത് ഇതിന് തെളിവാണ്. ഹേമന്ത് സോറന്റെ ജയില്‍വാസം ജീവിതത്തിലെ പ്രതിസന്ധിഘട്ടമായിരുന്നു. ഭാര്യ, അമ്മ എന്ന നിലയില്‍ സങ്കീര്‍ണമായ സാഹചര്യമായിരുന്നു അത്. കുടുംബത്തിന്റെയും പാര്‍ട്ടിയുടെയും പിന്തുണകൊണ്ടാണ് പ്രതിസന്ധി അതിജീവിച്ചത്. പ്രതിസന്ധികളിലൂടെ കടന്നുപോയ അഞ്ചുമാസം മരണം വരെ മറക്കില്ല. ജനങ്ങള്‍ തന്ന ശക്തിയാണ് വീട്ടമ്മയില്‍ നിന്ന് രാഷ്ട്രീയത്തില്‍ എത്തിച്ചത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനും ആ പിന്തുണ സഹായിച്ചുവെന്നും കല്‍പ്പന സോറന്‍ പറഞ്ഞു.

Also Read:ഗുജറാത്തില്‍ നിന്ന് 700 കിലോ മെത്താംഫെറ്റാമൈന്‍ പിടിച്ചെടുത്തു

ഈ സര്‍ക്കാര്‍ ജനങ്ങളോട് സത്യസന്ധത കാട്ടി. നിരവധി ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കി. തന്റെ റാലികള്‍ക്ക് ലഭിക്കുന്ന ജനപങ്കാളിത്തം വോട്ടാകും. ജാര്‍ഖണ്ഡില്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റം എന്ന വാദം നിലനില്‍ക്കില്ലെന്ന് ബിജെപിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി കല്‍പ്പന സോറന്‍ പറഞ്ഞു. അന്താരാഷ്ട്ര അതിര്‍ത്തിയില്ലാത്ത സംസ്ഥാനത്ത് ഇതെങ്ങനെ സാധിക്കും? അങ്ങനെയെങ്കില്‍ അതിനുത്തരവാദി കേന്ദ്രമാണെന്നും മറ്റൊന്നും ഇല്ലാത്തതിനാലാണ് ഈ വാദമെന്നും കല്‍പന സോറന്‍ പറഞ്ഞു.

Top