ഗര്‍ഭകാലത്ത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാം; കഴിക്കേണ്ട 8 ഭക്ഷണങ്ങള്‍

ഗര്‍ഭകാലത്ത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാം; കഴിക്കേണ്ട 8 ഭക്ഷണങ്ങള്‍
ഗര്‍ഭകാലത്ത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാം; കഴിക്കേണ്ട 8 ഭക്ഷണങ്ങള്‍

ര്‍ഭാവസ്ഥയില്‍, തങ്ങള്‍ക്കും കുഞ്ഞിനും മെച്ചപ്പെട്ട ആരോഗ്യം ലഭിക്കുന്നതിന് സ്ത്രീകള്‍ ഭക്ഷണം കഴിക്കുന്നതില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അമ്മയുടെ ഭക്ഷണത്തില്‍ നിന്നാണ് കുട്ടിക്ക് പോഷകാഹാരം ലഭിക്കുന്നത് എന്നത് അറിയപ്പെടുന്ന വസ്തുതയാണ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. അമിത ക്ഷീണമാണ് വിളര്‍ച്ചയുടെ പ്രധാന ലക്ഷണം.

കൂടാതെ തലകറക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വാസതടസ്സം, വിളറിയ ചര്‍മ്മം തുടങ്ങിയവയും വിളര്‍ച്ചയുടെ ലക്ഷണങ്ങളാണ്. ആവശ്യത്തിന് ചുവന്ന രക്താണുക്കളും ഹീമോഗ്ലോബിനും ഉത്പാദിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് ഇരുമ്പും ചില വിറ്റാമിനുകളും ആവശ്യമാണ്. അത്തരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൂടാനും വിളര്‍ച്ചയെ തടയാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

  1. മാതളം

മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിച്ച് വിളര്‍ച്ച തടയുന്നു.

  1. ബീറ്റ്‌റൂട്ട്

ഇരുമ്പ് അടങ്ങിയ ബീറ്റ്‌റൂട്ട് കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

  1. ആപ്രിക്കോട്ട്

ആപ്രിക്കോട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

  1. ചീര

അയേണിന്റെ മികച്ച ഉറവിടമാണ് ചീര. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.

  1. തക്കാളി

തക്കാളി കഴിക്കുന്നതും ഹീമോഗ്ലോബിന്റെ അളവ് കൂടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

  1. ഈന്തപ്പഴം

ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയതിനാല്‍ ഇവ വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.

  1. മുരങ്ങയില

ഇരുമ്പ് ധാരാളമടങ്ങിയ മുരങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.

  1. മുന്തിരി

അയേണിന്റെയും മറ്റ് ആന്റി ഓക്‌സിഡന്റുകളുടെയും കലവറയാണ് മുന്തിരി. അതിനാല്‍ മുന്തിരി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

Top