നെയിൽപോളിഷ് കളയാൻ ഇതാ ചില എളുപ്പ വഴികൾ !

സാധാരണ റിമൂവർ ഉപയോഗിച്ച് കളയാമെങ്കിലും അതിൽ ആരോഗ്യപ്രശ്നങ്ങൾ ഏറെയുണ്ട്. എന്നാൽ, ഇനി അക്കാര്യം ആലോചിച്ച് ടെൻഷൻ അടിക്കേണ്ട !

നെയിൽപോളിഷ് കളയാൻ ഇതാ ചില എളുപ്പ വഴികൾ !
നെയിൽപോളിഷ് കളയാൻ ഇതാ ചില എളുപ്പ വഴികൾ !

മ്മുടെ ഇടയിൽ നെയിൽ പോളിഷ് ഇടാത്ത പെൺകുട്ടികൾ വളരെ കുറവായിരിക്കും. പല നിറത്തിലുള്ള അതിമനോഹരമായ നഖങ്ങളുള്ള വിരലുകൾ ആരെയും ഒന്ന് ആകർഷിക്കും. എന്നാൽ അത് കളയാനാണ് ഏറ്റവും പാട്. സാധാരണ റിമൂവർ ഉപയോഗിച്ച് കളയാമെങ്കിലും അതിൽ ആരോഗ്യപ്രശ്നങ്ങൾ ഏറെയുണ്ട്. എന്നാൽ, ഇനി അക്കാര്യം ആലോചിച്ച് ടെൻഷൻ അടിക്കേണ്ട ! പണച്ചിലവ് ഇല്ലാതെയും ആരോഗ്യം കളയാതെയും നമുക്ക് നെയിൽപോളിഷ് കളയാൻ പഠിച്ചാലോ ?

എന്ത്തന്നെ ആയാലും നെയിൽപോളിഷ് ഉപയോഗിക്കുന്നത് നമ്മുടെ നഖത്തിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് അറിയാമല്ലോ? അതുകൊണ്ട് തന്നെ അവ ഉപയോഗിക്കാത്ത അവസരത്തില്‍ നഖങ്ങളിൽ നാരങ്ങനീര് പുരട്ടുന്നത് നഖങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ നെയിൽപോളിഷ് കളയാൻ നഖം ബ്ലെയ്ഡ് ഉപയോഗിച്ച് ഉരസരുത്. ഇത് നമ്മുടെ സ്വാഭാവിക സൗന്ദര്യവും നഖത്തിന്റെ ആരോഗ്യവും നശിപ്പിക്കും.

Also Read: ബ്യൂട്ടിപാർലർ സ്ട്രോക്ക് സിൻഡ്രോം: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

വെളിച്ചെണ്ണ

ഈ വെളിച്ചെണ്ണയ്ക്ക് ഒക്കെ നമ്മുടെ നഖത്തിലെ നെയിൽപോളിഷ് കളയാൻ പറ്റുമോ എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്. എന്നാൽ പറ്റും. അതിനായി, നമ്മുടെ വിരല്‍ മുക്കാന്‍ പാകത്തിന് ചൂടാക്കിയ വെളിച്ചെണ്ണയില്‍, നഖം മുക്കിവെച്ചശേഷം ഒരു ടൂത്ത്പിക്ക് കൊണ്ട്‌ നെയില്‍പോളിഷ് നീക്കം ചെയ്യുക. ശേഷം, കോട്ടന്‍ തുണിയോ ടിഷ്യുപേപ്പറോ ഉപയോഗിച്ച് നഖം തുടച്ചുവൃത്തിയാക്കുകയും വേണം. വെളിച്ചെണ്ണപോലെ തന്നെ വിറ്റാമിന്‍ ഇ ഓയിലുകളും ഇതിനായി നമുക്ക് ഉപയോഗിക്കാം.

ഒരു കോട്ട് കൂടി ഇടാം

യഥാർത്ഥത്തിൽ ഇത് വളരെ എളുപ്പമായ ഒരു വഴിയാണ്, എന്നാൽ ഈ പരിപാടി അത്ര ഹെൽത്തി അല്ല. നന്നായി ഉണങ്ങിയ നെയില്‍പോളിഷിന് മുകളിലേക്ക് വീണ്ടും ഒരു നെയില്‍പോളിഷ് കോട്ട് കൂടി ഇടുക. ഉടന്‍ തന്നെ ഒരു പേപ്പര്‍ടവ്വല്‍ ഉപയോഗിച്ച് തുടച്ചാല്‍ ആദ്യമുണ്ടായിരുന്ന നെയില്‍പോളിഷടക്കം എളുപ്പത്തിൽ നമുക്ക് നീക്കം ചെയ്യാം.

NAIL REMOVER- SYMBOLIC IMAGE

പെര്‍ഫ്യൂം

നെയിൽപോളിഷ് കളയാൻ നമ്മുടെ പക്കലുള്ള ഏറ്റവും എളുപ്പ വഴിയാണ് പെർഫ്യൂം. അതിനായി ഏതെങ്കിലും ഒരു പെര്‍ഫ്യൂം കോട്ടന്‍ തുണിയില്‍ മുക്കി നെയില്‍പോളിഷ് ഇട്ട ഭാഗത്ത് തുടക്കാം. ഉടന്‍ തന്നെ ഒരു പേപ്പര്‍ടവ്വല്‍ ഉപയോഗിച്ച് തുടച്ചാല്‍ ആദ്യമുണ്ടായിരുന്ന നെയില്‍പോളിഷടക്കം നീക്കം ചെയ്യാം.

Also Read: ആർത്തവ വേദന സഹിക്കാനാവുന്നില്ലേ ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

നാരങ്ങനീരും വിനാഗിരിയും

നഖം വൃത്തിയാക്കാന്‍ വളരെ ഫലപ്രദമായ ഒരു പ്രകൃതിദത്ത മാർഗമാണ് ഇത്. നല്ലഫലത്തിന് പലപ്രവശ്യം ഉപയോഗിക്കേണ്ടി വരാറുണ്ടെന്ന് മാത്രം. അതായത് അത്ര എളുപ്പത്തിൽ അത് കളയാൻ സാധിക്കില്ലെന്ന് അർഥം.

ടൂത്ത് പേസ്റ്റ്

വീട്ടിലുള്ള ടൂത്ത് പേസ്റ്റ് പല്ല് തേക്കാൻ മാത്രമല്ല ഇത്തരത്തിൽ നെയിൽപോളിഷ് കളയാനും ഉപയോഗിക്കാം. കുറച്ച് ടൂത്ത്പേസ്റ്റും പകുതി നാരങ്ങയുടെ നീരും ചേര്‍ത്ത മിശ്രിതം നമ്മുടെ നഖത്തില്‍ തേച്ചുപിടിപ്പിച്ചശേഷം ഉപയോഗിക്കാത്ത ഒരു ബ്രഷുപയോഗിച്ച് ഉരച്ചുകഴുകണം. നെയിൽ ബ്രഷോ, ടൂത്ത് ബ്രഷോ ഉപയോഗിക്കാം. അങ്ങനെ ചെയ്താൽ എത്ര ഉണങ്ങിപ്പിടിച്ച നെയില്‍പോളിഷാണെങ്കിലും നീക്കം ചെയ്യാനാകും.

Top