പഴങ്ങളും പച്ചക്കറികളും നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ വീട്ടിൽ സൂക്ഷിക്കുന്ന ഈ പഴങ്ങളും പച്ചക്കറികളും പലപ്പോഴും പെട്ടന്ന് തന്നെ കേടായിപ്പോകാറുണ്ട്. ഇത് തടയാൻ ചില വഴികൾ പരിചയപ്പെട്ടാലോ..
മുന്തിരി കേടാകാതിരിക്കാൻ അവ സിപ് ലോക് ബാഗിലാക്കി ബാഗ് അടയ്ക്കുകയും, ശേഷം ആ ബാഗിൽ ദ്വാരങ്ങളിട്ടശേഷം ഫ്രിഡ്ജിൽ എടുത്തുവയ്ക്കുക , അതുപോലെ തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരു മാസത്തോളം കേടാകാതിരിക്കുമെന്നും ഒരു ഫുഡ് വ്ലോഗർ അവകാശപ്പെടുന്നുണ്ട്. ലെറ്റിയൂസ് കേടാകാതാതെയിരിക്കാനായി അലുമിനിയം ഫോയിൽ പേപ്പറിൽ പൊതിഞ്ഞ് വെയ്ക്കുക. ഇങ്ങനെ ചെയ്താൽ അവ നാലാഴ്ചയോളം കേടാകാതെയിരിക്കും.
അതേസമയം വാഴപ്പഴത്തിൻറെ തണ്ട് ഒരു ടിഷ്യൂ പേപ്പർ കൊണ്ട് പൊതിയുകയും ശേഷം അത് അലുമിനിയം ഫോയിൽ കൊണ്ട് വീണ്ടും പൊതിയുന്നതും ,ഇത് മറ്റു പഴങ്ങളുടെ അടുത്ത് വയ്ക്കാതെ മാറ്റി സൂക്ഷിക്കുകയും ചെയ്യുക, ഇങ്ങനെ ചെയ്യുന്നത് വഴി 10 ദിവസം വരെ വാഴപ്പഴം ഫ്രഷായിരിക്കാൻ സഹായിക്കുമത്രേ. കൂടാതെ അവക്കാഡോ ഫ്രെഷായായിരിക്കാൻ അവ വെള്ളം നിറച്ച വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക, എന്നാൽ അവ മൂന്നാഴ്ച വരെ ഫ്രെഷായായിരിക്കും.
അതേസമയം കുക്കുമ്പർ ഫ്രിഡ്ജിൽ സൂക്ഷിക്കാതെ ദ്വാരങ്ങളുള്ള സിപ് ലോക് ബാഗിൽ സൂക്ഷിക്കാനും, പുറത്ത് ബാസ്‌ക്കറ്റിൽ വെയ്ക്കാനും അദ്ദേഹം നിർദ്ദേശിക്കുന്നു. അതേസമയം നാരങ്ങ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അവ കേടുകൂടാതെയിരിക്കുമെന്നും വീഡിയോയിൽ പറയുന്നു. അതേപോലെ ഉരുളക്കിഴങ്ങ് മുറിയിൽ വെളിച്ചമില്ലാത്ത തണുത്തൊരിടത്ത് സൂക്ഷിക്കുന്നത് അവ ചീത്താകാതിരിക്കാൻ സഹായിക്കുമത്രേ. കൂടാതെ സ്‌ട്രോബെറികൾ പെട്ടെന്ന് കേടാകാതിരിക്കാൻ ടിഷ്യൂവിൽ പൊതിഞ്ഞ് അവ ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അവയെ കുറച്ചുകൂടി ദിവസം കേടുവരാതെ ഇരിക്കാൻ വെക്കാൻ സഹായിക്കും.