‘എല്‍സിയു’ ഷോര്‍ട്ട് ഫിലിം ഇതാ വരുന്നു; ഫസ്റ്റ്‌ലുക്ക് പുറത്ത്

ല്‍സിയുവിനെ സൂചിപ്പിക്കുന്ന പോസ്റ്ററില്‍ വ്യത്യസ്തതരം തോക്കുകളും വെടിയുണ്ടകളുമൊക്കെ കാണാം.

‘എല്‍സിയു’ ഷോര്‍ട്ട് ഫിലിം ഇതാ വരുന്നു; ഫസ്റ്റ്‌ലുക്ക് പുറത്ത്
‘എല്‍സിയു’ ഷോര്‍ട്ട് ഫിലിം ഇതാ വരുന്നു; ഫസ്റ്റ്‌ലുക്ക് പുറത്ത്

കൈതി, വിക്രം, ലിയോ എന്നിങ്ങനെ മൂന്ന് സിനിമകള്‍കൊണ്ട് ലോകേഷ് കനകരാജ് സൃഷ്ടിച്ചെടുത്ത ‘എല്‍സിയു’ വിന്റെ തുടക്കം പറയുന്ന ഹ്രസ്വചിത്രം ഒരുങ്ങുന്നു. ഹ്രസ്വ ചിത്രത്തിന്റേതായി ഒരു പോസ്റ്റര്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറങ്ങി. ഒരു ഷോട്ട്, രണ്ട് കഥകള്‍, 24 മണിക്കൂറുകള്‍ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. എല്‍സിയുവിന്റ 10 മിനിറ്റ് ആമുഖം എന്ന അടിക്കുറിപ്പും പോസ്റ്ററില്‍ ഉണ്ട്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നതും ലോകേഷ് കനകരാജ് ആണ്. എല്‍സിയുവിനെ സൂചിപ്പിക്കുന്ന പോസ്റ്ററില്‍ വ്യത്യസ്തതരം തോക്കുകളും വെടിയുണ്ടകളുമൊക്കെ കാണാം.

Also Read: ട്രാക്കിലേക്ക് വാഹനം കയറി; അപകടം ഒഴിവാക്കാന്‍ സഡന്‍ ബ്രേക്കിട്ട് വന്ദേഭാരത്

അര്‍ജുന്‍ദാസ്, നരെയ്ന്‍, കാളിദാസ് ജയറാം തുടങ്ങിയവര്‍ ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. കുപ്രസിദ്ധരായ മയക്കുമരുന്ന് കച്ചവടക്കാര്‍ക്ക് എതിരെ നടത്തുന്ന പോരാട്ടം പ്രമേയമായിട്ടുള്ളതാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്.

’10 minute Prelude to the Origins of LCU’
Top