CMDRF

ഇതാ വരുന്നു, ഷാറൂഖ് ഖാനെ ബോളിവുഡിലെത്തിച്ച ആ ടെലിവിഷൻ ഷോയുടെ രണ്ടാം ഭാഗം !

നടൻ ഷാറൂഖ് ഖാന് ബോളിവുഡ് സിനിമയില്‍ ആദ്യം അവസരം ലഭിച്ചത് ഫൗജിയിലെ ഈ പ്രകടനത്തിലൂടെയാണ്.

ഇതാ വരുന്നു, ഷാറൂഖ് ഖാനെ ബോളിവുഡിലെത്തിച്ച ആ ടെലിവിഷൻ ഷോയുടെ രണ്ടാം ഭാഗം !
ഇതാ വരുന്നു, ഷാറൂഖ് ഖാനെ ബോളിവുഡിലെത്തിച്ച ആ ടെലിവിഷൻ ഷോയുടെ രണ്ടാം ഭാഗം !

ടെലിവിഷനിലൂടെ വന്ന് ബോളിവുഡിൽ എത്തിയ താരമാണ് ഷാറൂഖ് ഖാൻ. 1989 ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ഫൗജി എന്ന സീരിയലിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. എന്നാൽ ഇപ്പോഴിതാ പരമ്പരയുടെ രണ്ടാം ഭാഗം വരുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. ആരാധകരെ ആകാംഷയിലാക്കി ദൂരദർശനിൽ എത്തുന്ന രണ്ടാം ഭാഗത്തിൽ വിക്കി ജെയിൻ, ഗൗഹർ ഖാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരമ്പരയെ കുറിച്ച് നിർമാതാവ് സന്ദീപ് സിങ് വെളിപ്പെടുത്തിയിട്ടുണ്ട്.

Also Read: ലോറൻസ് ബിഷ്ണോയിയേക്കുറിച്ച് സിനിമയെടുക്കാൻ സംവിധായകൻ രാം​ഗോപാൽ വർമ

സന്ദീപ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെയാണ്- ‘ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും അഭിമാനകരമായ ഷോ വീണ്ടും വരുന്നു! ഫൗജി 2 ന്റെ യാത്രയിൽ ഞങ്ങളോടൊപ്പം ചേരൂ’- .ആഷിഷ് ഭരദ്വാജ്, ഉത്കർഷ് കോലി, രുദ്ര സോണി, അയാൻ മഞ്ചന്ദ, നീൽ സത്പുദ, സുവൻഷ് ധർ, പ്രിയാൻഷു രാജ്ഗുരു, അമൻ സിംഗ് ദീപ്, ഉദിത് കപൂർ, മാൻസി, സുസ്മിത ഭണ്ഡാരി എന്നിവരാണ് ഈ പരമ്പരയിലെ മറ്റു താരങ്ങൾ. നടൻ ഷാറൂഖ് ഖാന് ബോളിവുഡ് സിനിമയില്‍ ആദ്യം അവസരം ലഭിച്ചത് ഫൗജിയിലെ ഈ പ്രകടനത്തിലൂടെയാണ്.

Top