CMDRF

രജനികാന്ത് ചിത്രം വേട്ടൈയന്റെ പുതിയ അപ്‌ഡേറ്റ് ഇതാ

മലയാളത്തില്‍ നിന്ന് ഫഹദും നിര്‍ണായക കഥാപാത്രമായി വേട്ടൈയനില്‍ ഉണ്ടാകും.

രജനികാന്ത് ചിത്രം വേട്ടൈയന്റെ പുതിയ അപ്‌ഡേറ്റ് ഇതാ
രജനികാന്ത് ചിത്രം വേട്ടൈയന്റെ പുതിയ അപ്‌ഡേറ്റ് ഇതാ

സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ഒരു തമിഴ് ചിത്രമാണ് ടി ജെ ഝാനവേല്‍ സംവിധാനം ചെയ്ത വേട്ടൈയന്‍. രജനികാന്തിന്റെ വമ്പന്‍ ഒരു ഹിറ്റ് ചിത്രമായി വേട്ടൈയന്‍ മാറും എന്നാണ് പ്രതീക്ഷ. മന്ത്രിയുമായ ഉദയനിധിയുടെ കമ്പനി രജനികാന്ത് ചിത്രം തമിഴ്‌നാട്ടില്‍ വിതരണം നടത്തുന്നു എന്നത് ചിത്രത്തിലെ വലിയ പ്രതീക്ഷയാണ്. മഞ്ജു വാര്യരും രജനികാന്തിന്റെ വേട്ടൈയനിലുണ്ടാകും. മലയാളത്തില്‍ നിന്ന് ഫഹദും നിര്‍ണായക കഥാപാത്രമായി വേട്ടൈയനില്‍ ഉണ്ടാകും.

സംവിധായകന്‍ ലോകേഷ് കനകരാജിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ രജനികാന്ത് നായകനാകുന്നതിനാലും ആവേശത്തിലാണ് ആരാധകര്‍. കൂലി എന്നാണ് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ പേര്. രജനികാന്തിന്റെ നായകനാകുന്ന കൂലിയുടെ അപ്‌ഡേറ്റും സിനിമാ ആരാധകര്‍ അടുത്തിടെ ചര്‍ച്ചയാക്കി മാറ്റിയിരുന്നു. ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിനെ ചിത്രത്തിലേക്ക് ലോകേഷ് പരിഗണിക്കുന്നുണ്ട് എന്നുമാണ് റിപ്പോര്‍ട്ട്.

Top