CMDRF

മിസോറാമില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് 8.43 കോടി രൂപ വില വരുന്ന ഹെറോയിന്‍ പിടികൂടി

മിസോറാമില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് 8.43 കോടി രൂപ വില വരുന്ന ഹെറോയിന്‍ പിടികൂടി
മിസോറാമില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് 8.43 കോടി രൂപ വില വരുന്ന ഹെറോയിന്‍ പിടികൂടി

ഡല്‍ഹി: മിസോറാമില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് ഹെറോയിന്‍ പിടികൂടി. അസം റൈഫിള്‍സും മിസോറം പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ചമ്പൈ ജില്ലയില്‍ നിന്നാണ് 8.43 കോടി രൂപ വില വരുന്ന മയക്കുമരുന്ന് പിടികൂടിയത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

പാരാ മിലിട്ടറി ട്രൂപ്പര്‍മാരുടെയും മിസോറാം പോലീസിന്റെയും സംയുക്ത സംഘം വ്യാഴാഴ്ച രാത്രി മിസോറാമിലെ ചമ്പായി ജില്ലയിലെ എന്‍ഗുര്‍ ഗ്രാമത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നുവെന്ന് അസം റൈഫിള്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. മ്യാന്‍മറില്‍ നിന്നാണ് മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തുന്നതെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Top