CMDRF

ഹസൻ നസ്റല്ല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഹിസ്‍ബുല്ല

നേരത്തെ ആക്രമണം നടത്തി ഹസൻ നസ്റല്ലയെ വധിച്ച വിവരം ഇസ്രയേൽ സൈന്യം പുറത്തുവിട്ടിരുന്നു

ഹസൻ നസ്റല്ല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഹിസ്‍ബുല്ല
ഹസൻ നസ്റല്ല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഹിസ്‍ബുല്ല

ബെയ്‌റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്‍ബുല്ല നേതാവ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി സംഘടന സ്ഥിരീകരിച്ചു. നേരത്തെ ആക്രമണം നടത്തി ഹസൻ നസ്റല്ലയെ വധിച്ച വിവരം ഇസ്രയേൽ സൈന്യം പുറത്തുവിട്ടിരുന്നു. മണിക്കൂറുകൾക്ക് ശേഷം ഹിസ്‍ബുല്ലയും ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഇസ്രയേലിനെതിരായ പോരാട്ടം തുടരുമെന്നും ഹിസ്‍ബുല്ല അറിയിച്ചിട്ടുണ്ട്.

ലെബനനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി മാറിയ ഹിസ്‍ബുല്ലയ്ക്കും, സംഘടനയ്ക്ക് എല്ലാ പിന്തുണയും നൽകുന്ന ഇറാനും കനത്ത തിരിച്ചടിയാണ് ഹസൻ നസ്റല്ലയുടെ കൊലപാതകം. സംഭവത്തെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി ശക്തമായി അപലപിച്ചിട്ടുണ്ട്. നസ്‍റുല്ലയുടെ കൊലപാതകത്തിൽ ഹമാസും അപലപിച്ചിട്ടുണ്ട്. സാധരണ ജനങ്ങലെ ലക്ഷ്യമിട്ട് ഭീകരാക്രമണമാണ് ഇസ്രയേൽ നടത്തുന്നതെന്ന് ഹമാസ് ആരോപിച്ചു.

Top