ബെയ്റൂത്ത്: ഇസ്രയേലുമായി കരയുദ്ധം തുടങ്ങിയെന്ന വാദം ഹിസ്ബുള്ള തള്ളിയതായി അന്തരാഷ്ട്ര മാധ്യമമായ അൽ ജസീറ. ഇസ്രയേൽ ലബനാനിലേക്ക് എത്തിയെന്ന സയണിസ്റ്റ് അവകാശവാദങ്ങളെ ഹിസ്ബുള്ള മീഡിയ റിലേഷൻസ് ഒഫീഷ്യൽ മുഹമ്മദ് അഫീഫ് നിരസിച്ചതായി മാധ്യമം അറിയിച്ചു.
ഹിസ്ബുള്ളയും ഇസ്രയേൽ സേനയും തമ്മിലുള്ള കരയിലെ പോരാട്ടം ഇത് വരെ ആരംഭിച്ചിട്ടില്ലെന്നും ലബനാനിലേക്ക് ശത്രു കടക്കാൻ ശ്രമിച്ചാൽ അതിനെ നേരിടാൻ ഹിസ്ബുള്ളയുടെ പോരാളികൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഒക്ടോബര്‍ ഏഴിന്റേതിന് സമാനമായ ആക്രമണം; ഗാസയില്‍ സമാന്തര നീക്കത്തിന് ഇസ്രയേൽ
എന്നാൽ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിയന്ത്രിതവും കേന്ദ്രീകൃതവുമായ കരയുദ്ധം ആരംഭിച്ചതായി ഇസ്രയേൽ സൈന്യം പ്രസ്താവിച്ചിരുന്നു. 2006ന് ശേഷം ആദ്യമായാണ് ഇസ്രയേൽ ലബനാനുമായി കരയുദ്ധത്തിലേർപ്പെടുന്നത്.
അതിർത്തി മേഖലകളിലേക്ക് ഇസ്രയേൽ ടാങ്കുകൾ പ്രവേശിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഏത് നിമിഷവും കരയുദ്ധത്തിന് തുടക്കമിടുമെന്ന് സൂചനകൾ നൽകി കഴിഞ്ഞ ദിവസങ്ങളിൽ ലബനാൻ അതിർത്തി മേഖലയിൽ ഇസ്രയേൽ വൻതോതിലുള്ള സൈനിക വിന്യാസം നടത്തിയിരുന്നു.