ഹിസ്ബുള്ള റോക്കറ്റ് ആക്രമണം: വടക്കൻ ഇസ്രായേലിൽ രണ്ടുപേർ കൊല്ലപ്പെട്ടു

ഹിസ്ബുള്ള റോക്കറ്റ് ആക്രമണം: വടക്കൻ ഇസ്രായേലിൽ രണ്ടുപേർ കൊല്ലപ്പെട്ടു
ഹിസ്ബുള്ള റോക്കറ്റ് ആക്രമണം: വടക്കൻ ഇസ്രായേലിൽ രണ്ടുപേർ കൊല്ലപ്പെട്ടു

ടെൽഅവീവ്: വടക്കൻ ഇസ്രായേലിൽ ഹിസ്ബുള്ള നടത്തിയ പ്രത്യാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ദമ്പതികളായ റിവിറ്റൽ യെഹൂദ് (45), ദ്വിർ ഷർവിത് (43) എന്നിവരാണ് മരിച്ചത്. ഡസൻ കണക്കിന് റോക്കറ്റുകളാണ് ഇസ്രായേലിന്റെ തന്ത്രപ്രധാന തുറമുഖമായ ഹൈഫയിലടക്കം പതിച്ചത്. ഹൈഫയിൽ റോക്കറ്റ് വർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇസ്രായേൽ അതിർത്തി പട്ടണമായ കിര്യത് ശമോനയിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്.

അക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തു. 20 ഓളം റോക്കറ്റുകളാണ് ലബനാനിൽ നിന്ന് കിര്യത് ഷിമോന പ്രദേശത്തേക്ക് മാത്രം തൊടുത്ത് വിട്ടത്. ഹൈഫയിലേക്ക് 40 റോക്കറ്റുകളെങ്കിലും അയച്ചതായും ഗലീലിയിലുടനീളമുള്ള മറ്റ് നഗരങ്ങളിലും റോക്കറ്റാക്രമണം നടന്നതായും സൈന്യം സ്ഥിരീകരിച്ചു. ഹൈഫ പ്രാന്തപ്രദേശമായ കിര്യത് ബിയാലിക്കിൽ റോക്കറ്റ് പതിച്ച് വൈദ്യുതി തടസ്സപ്പെട്ടു.

കഴിഞ്ഞയാഴ്ച ഹിസ്ബുള്ള അക്രമണത്തിൽ മുതിർന്ന സൈനികോദ്യോഗസ്ഥൻ കൊല്ല​പ്പെട്ടിരുന്നു. ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റതായും ഐ.ഡി.എഫ് അറിയിച്ചു.

Top