രാജ്യത്തിൻ്റെ വടക്ക് ഭാഗത്തുള്ള റെസിഡൻഷ്യൽ ഏരിയകളിലെ ഇസ്രായേലി സൈനികള്ള മേഖലകളിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേലികൾക്ക് മുന്നറിയിപ്പ് നൽകി ഹിസ്ബുള്ള. ഹൈഫ, ടിബീരിയാസ് തുടങ്ങിയ പ്രധാന നഗരങ്ങളിലെ സെറ്റിൽമെൻ്റുകൾക്കുള്ളിൽ ഇസ്രായേലിന്റെ സൈനിക താവളങ്ങളുണ്ടെന്നും ഹിസ്ബുള്ള പ്രസ്താവിച്ചു.
അതേസമയം, ബെയ്‌റൂട്ടിൽ കഴിഞ്ഞയാഴ്ച്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും 117 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഹിസ്ബുള്ള നേതാവായ വാഫിഖ് സഫയെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ ആക്രമണം.
Also Read: മിൽട്ടൻ കൊടുങ്കാറ്റ്; ഫ്ലോറിഡയിൽ മാത്രം 16 മരണം, 6 വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു
ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസൻ നസ്റല്ലയെ ഇസ്രായേൽ വധിച്ചിരുന്നു. നസ്റല്ലയ്ക്ക് പുറമെ നിരവധി ഹിസ്ബുള്ള കമാൻഡർമാരെയും പ്രധാന നേതാക്കളെയും ഇസ്രായേൽ വധിച്ചിരുന്നു. ഇതിന് പിന്നാലെ ലെബനനിൽ ഇസ്രായേൽ കരയുദ്ധം പ്രഖ്യാപിച്ചു. അതിർത്തി കടന്ന് എത്തിയ ഇസ്രായേൽ സൈന്യത്തിന് നേരെ വൻ ചെറുത്തുനിൽപ്പാണ് ഹിസ്ബുള്ള നടത്തിയത്.