ടെൽ അവീവ്: ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണത്തിൽ ഇസ്രായേലിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. അതോടൊപ്പം ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആക്രമണം നടന്നത് മെതുലയിലാണ്. അതേസമയം മരിച്ചവരിൽ ഒരാൾ ഇസ്രായേൽ പൗരനാണ്. മരിച്ചവരിൽ മറ്റ് നാല് പേരും വിദേശികളാണ്. ചാനൽ 12 ന്യൂസായിരുന്നു ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ആക്രമണം കടക്കവേ ദക്ഷിണ ലബനനിൽ നിന്നും ആളുകളോട് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ട് ഇസ്രായേൽ രംഗത്തെത്തി. നിലവിൽ ബലാബേക്ക് മേഖലയിൽ നിന്നും ഒഴിഞ്ഞ് പോകാനാണ് ആളുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അഭയാർഥി ക്യാമ്പ് ഉൾപ്പടെ ഒഴിയണമെന്നാണ് ഇസ്രായേലിന്റെ അന്ത്യശാസനം. എ.എഫ്.പിയാണ് ഇതുസംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്.
Also Read :ഗാസ യുദ്ധം അവസാനിപ്പിക്കണം; നെതന്യാഹുവിന് അന്ത്യശാസനം നൽകി ട്രംപ് !
ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തും
ഇസ്രായേൽ ആക്രമണം നടത്തുമെന്ന പറയുന്ന സ്ഥലത്താണ് റാഷിദേഹ് അഭയാർഥി ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് ഫലസ്തീൻ അഭയാർഥികളാണ് ക്യാമ്പിൽ കഴിയുന്നത്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുമെന്നാണ് ഇസ്രായേൽ മുന്നറിയിപ്പ്. ഇസ്രായേൽ പ്രതിരോധസേന എക്സിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ചയും ലബനാനെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണങ്ങൾ നടന്നിരുന്നു.
Also Read :ഇസ്രയേലുമായി ഉടൻ വെടിനിർത്തലെന്ന് ലെബനൻ; പിന്നിൽ യുഎസ്; പ്രതികരിക്കാതെ ഹിസ്ബുള്ള
തലസ്ഥാനമായ ബെയ്റൂത്തിനേയും ബെക്ക താഴ്വരയേയും ബന്ധിപ്പിക്കുന്ന അരായ-ഖാലെ റോഡിന് നേരെയും ഡ്രോണാക്രമണം ഉണ്ടായി. ബുധനാഴ്ച ഇതേപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ഹിസ്ബുള്ളയുടെ വാനിന് നേരെയും ആക്രമണം നടന്നിരുന്നു. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ ഒരാൾ മരിച്ചുവെന്നാണ് ഇപ്പോൾ ഇസ്രായേൽ അറിയിക്കുന്നത്.